തിരുവനന്തപുരം:സിപിഐ എടുക്കുന്ന തീരുമാനം ഒരുതുള്ളി വെള്ളം ചേര്‍ക്കാതെ മന്ത്രിമാര്‍ നടപ്പാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍.പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതിനെ ചൊല്ലി സി പി എമ്മുമായി സി പി ഐ കൊമ്പുകോര്‍ത്തിരിക്കെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ കേരളം ഒപ്പുവച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസമന്ത്രി പറയണമെന്ന് ജി.ആര്‍. അനില്‍ ആവശ്യപ്പെട്ടു.പിഎം ശ്രീയില്‍ ഒപ്പുവച്ചതോടെ മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി. ഇതുസംബന്ധിച്ച ഒരു കാര്യവും തങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.സി പി ഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിട്ടും മുമ്പ് പറഞ്ഞതെല്ലാം മറന്ന് കഴിഞ്ഞ ദിവസം പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവയ്‌ക്കുകയായിരുന്നു.
പ്രതിഷേധ സൂചകമായി മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സി പി ഐ തീരുമാനിച്ചിരുന്നു.















