കൊച്ചി: മുന്‍ മന്ത്രിയും നിലവിലെ എം എല്‍ എയുമായ ആന്റണി രാജുവിനെതിരെയുള്ള തൊണ്ടി മുതല്‍ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ടുളള സ്വകാര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു.
പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട വഞ്ചനാക്കേസ് കൂടി കേസിലെ പ്രതികള്‍ക്കെതിരെ ചുമത്തണമെന്നാണ് ആവശ്യം. നെടുമങ്ങാട് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി 1990 ല്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ പിടിയിലായ കേസിലാണ് ആന്റണി രാജു രണ്ടാം പ്രതി സ്ഥാനത്തുളളത്.ഈ കേസിലെ പ്രതിയായ ഓസ്‌ട്രേലിയന്‍ പൗരനെ വെറുതെ വിട്ടത് തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തല്‍.
അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ക്ലര്‍ക്കിന്റെ സഹായത്തോടെ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്.















