കോട്ടയം: സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പാര്‍ട്ടി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ സെക്രട്ടറി പങ്കജാക്ഷനെയാണ് ഉദയംപേരൂര്‍ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പാര്‍ട്ടിയും സമ്മതിക്കുന്നു. തങ്ങളുമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നാണ് ഏരിയ നേതൃത്വം പറയുന്നതെങ്കിലും പാര്‍ട്ടി ഓഫീസ് എന്തിന് ആത്മഹത്യയ്‌ക്ക് തിരഞ്ഞെടുത്തുവെന്നത് വിശദീകരിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല.
















