തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാരിന്റെ നിലപാടിനെതിരെ സി.പി.ഐ കടുത്ത പ്രതിഷേധത്തിലായിരിക്കെ, പാര്‍ട്ടിയിലെ അകല്‍ച്ചയെ രാഷ്‌ട്രീയമായി പ്രയോജനപ്പെടുത്താന്‍ യുഡിഎഫ് രംഗത്ത്. സി.പി.ഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നതായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് .
‘സി.പി.ഐ ഈ വല്യേട്ടന്‍ അടിച്ചമര്‍ത്തലില്‍ നില്‍ക്കേണ്ട കാര്യമില്ല. യുഡിഎഫില്‍ അര്‍ഹമായ സ്ഥാനം നല്‍കും,’ — എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്.
പി.എം. ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചതിനെതിരെ സി.പി.ഐ പൊട്ടിത്തെറിക്കുമ്പോഴാണ് യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം. ‘ഇന്ന് വേദനകള്‍ കടിച്ചമര്‍ത്തി പ്രശ്‌നമൊന്നും ഇല്ലെന്ന് സി.പി.ഐ പറയും, പക്ഷെ അകല്‍ച്ചയുണ്ടായികഴിഞ്ഞു. പാര്‍ട്ടിയില്‍ വിള്ളല്‍ വ്യക്തമാണ്,’ എന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐയില്‍ നിന്ന് ഒരു വിഭാഗം യുഡിഎഫിലേക്ക് വരുമെന്ന് അടൂര്‍ പ്രകാശ് അവകാശപ്പെട്ടു.
മുന്നണി മര്യാദ ലംഘിച്ചതായി ആരോപിച്ച് സി.പി.ഐ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ എതിര്‍ക്കുകയാണ്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതടക്കമുള്ള നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയിലുണ്ട്. സി.പി.എം ദേശീയ നേതൃത്വത്തെയും സി.പി.ഐ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതോടെ എല്‍.ഡി.എഫ്. രാഷ്‌ട്രീയ ബന്ധങ്ങള്‍ വഷളാകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. പി.എം. ശ്രീ വിഷയത്തില്‍ സിപിഐയുടെ പ്രതിരോധം മുന്നണിയുടെ ഏകോപനത്തിന് പുതിയ വെല്ലുവിളിയായി കാണപ്പെടുന്നു















