ന്യൂദല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ തീയതി ഒക്ടോബര്‍ 31 വരെ നീട്ടി.
ഓണ്‍ലൈന്‍ അപേക്ഷാ ഫോമിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഫീസ് അടയ്‌ക്കുന്നതിനുമുള്ള അവസരം ഒക്ടോബര്‍ 29 മുതല്‍ ഒക്ടോബര്‍ 31 രാത്രി 11 മണി വരെ ലഭ്യമാകും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഡിസംബറിനും 2026 ജനുവരിക്കും ഇടയില്‍ നടത്താനാണ് സാധ്യത.
3,174 സീറ്റുകള്‍ ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും , 756 സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, 1,608 സീറ്റുകള്‍ മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും, 1,368 സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കും, 641 സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും ഉള്‍പ്പെടെ ആകെ 7,565 ഒഴിവുകളുണ്ട്.
സംവരണ ക്വാട്ടകള്‍ക്ക് പുറമെ, 285 ഒഴിവുകള്‍ വിമുക്തഭടന്മാര്‍ക്കും (മറ്റുള്ളവര്‍), 376 വിമുക്തഭടന്മാര്‍ക്കും (കമാന്‍ഡോ), 2496 എണ്ണം സ്ത്രീകള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. പ്രായപരിധി 18-നും 25-നും ഇടയിലാണ്.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായിരിക്കും നടത്തുക. ശാരീരികക്ഷമതാ പരീക്ഷയും കായികക്ഷമതാ പരിശോധനയും ഉണ്ടാകും.
21,700 രൂപ മുതല്‍ 69,100 രൂപ വരെയായിരിക്കും ശമ്പള സ്‌കെയില്‍. അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള 10, +2 ആണ് യോഗ്യത.
















