ബെയ്ജിംഗ്: മണിക്കൂറില്‍ 453 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പരീക്ഷിച്ച് ചൈന. ചൈനയുടെ ഈ പുതിയ ബുള്ളറ്റ് ട്രെയിനായ CR450 ലോകത്തിലെ ഏറ്റവും വേഗതയേറിയ അതിവേഗ ട്രെയിൻ എന്ന റെക്കോർഡിട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഷാങ്ഹായ്‌ക്കും ചെങ്ഡുവിനും ഇടയിലുള്ള 1965 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ റെയിൽ പാതിലാണ് ബുള്ളറ്റ് ട്രെയിന്‍ പരീക്ഷിച്ചത്. CR450 പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 453 കിലോമീറ്റർ വേഗത കൈവരിച്ചു..
സ്പോർട്സ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ട്രെയിനിന്റെ എയറോഡൈനാമിക് എഞ്ചിനീയര്‍മാര്‍ രൂപപ്പെടുത്തിയത്. ഇതിന് അഞ്ച് വർഷത്തിലേറെ എടുത്തു.
















