ന്യൂദല്‍ഹി:മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയായെ ആക്രമിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് രണ്ടാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.
തൊടുപുഴയില്‍വച്ച് ആഗസ്റ്റ് 30നാണ് ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണമുണ്ടായത്.സിപിഎം പ്രവര്‍ത്തകനായ മാത്യു കൊല്ലപ്പിള്ളി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. മണിപൂരിലും ത്രിപുരയിലും മാധ്യമപ്രവര്‍ത്തകര്‍ ആക്രമണത്തിനിരയായ സംഭവങ്ങളിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
















