കോഴിക്കോട്: കൈവേലിയിലെ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. വയനാട് മേപ്പാടി കോട്ടത്തറ വയലില്‍ വീട്ടില്‍ പ്രിയ (27) ആണ് ഭര്‍തൃവീട്ടില്‍ മരിച്ചത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ ഭര്‍ത്താവ് വിജിത്തിന്റെ വെള്ളിത്തിറയിലെ വീട്ടില്‍ പ്രിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നാലുവര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു മകളുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
















