തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മസ്തിഷ്‌ക ജ്വര ബാധ. അഞ്ചുതെങ്ങ് സ്വദേശി കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.
നേത്ര പരിശോധനയ്‌ക്കിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.
കുട്ടിയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി. നാലു ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
















