കൊച്ചി: രാഷ്‌ട്രപതിയുടെ വിമാനത്തില്‍ നിന്നും ഒരു കറുത്ത വസ്തു താഴേക്ക് വീണിരുന്നുവെന്ന് കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച. ഇത് എന്താണെന്നായിരുന്നു ചര്‍ച്ച.
വീഡിയോയില്‍ ഇതുപോലെ ഒരു വസ്തു രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ വിമാനത്തില്‍ നിന്നും താഴെ വീഴുന്നത് കാണാമായിരുന്നു. ഈ വീഡിയോ രാവിലെ മുതലേ സമൂഹമാധ്യമങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു.
ഒടുവിലാണ് അത് വിമാനത്തില്‍ നിന്നും വീണതല്ല. താഴേക്ക് പറക്കുന്ന ഒരു പക്ഷിയാണെന്ന് കണ്ടെത്തിയത്. പക്ഷി താഴേക്കു പറക്കുകയായിരുന്നില്ല, ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡുകളില്‍ തട്ടി താഴേക്ക് വീഴുകയായിരുന്നു എന്നും പറയപ്പെടുന്നു. രാഷ്‌ട്രപതിയുടെ വിമാനയാത്രയില്‍ സുരക്ഷാവീഴ്ചയുണ്ടായി എന്ന് ചിലര്‍ ബോധപൂര്‍വ്വം ആരോപണമുയര്‍ത്തുന്നതിനിടയിലാണ് ചിരി പടര്‍ത്തി മറ്റൊരു സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യപ്പെട്ടത്.
















