തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ ഏറ്റുമുട്ടി.രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തല്ല് നടന്നത്. ലഹരി കേസ് പ്രതിയും കൊലക്കേസ് പ്രതിയും ഉള്‍പ്പെടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
പുവാറിലെ ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയതിന് പിടിയിലായ ആളാണ് ലഹരിക്കേസ് പ്രതി.
രണ്ട് ദിവസം മുന്‍പാണ് സംഭവം നടന്നത്. ആദ്യം കോളേജ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി. ഇവരെ ഹോട്ടലിലെ ബൗണ്‍സര്‍മാര്‍ പുറത്താക്കി. പിന്നീട് വധക്കേസ് പ്രതിയും ബൗണ്‍സര്‍മാരുമായി തര്‍ക്കമുണ്ടായതോടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. പാര്‍ട്ടി നടന്ന ഹാളില്‍ ക്യാമറയുണ്ടായിരുന്നില്ല.
സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ പരാതി നല്‍കിയില്ല. ഏറ്റുമുട്ടിയവരും പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നതിനാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
















