മുംബൈ: ദീപാവലിയോട് അനുബന്ധിച്ച് നടന്ന മൂഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഉയർന്നു. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്‌ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്‌ഇ) നേട്ടം കൊയ്തു. ഒരു പുതിയ സാമ്പത്തിക തുടക്കം എന്ന നിലയിലാണ് നിക്ഷേപകർ ദീപാവലി നാളിലെ മൂഹൂർത്ത വ്യാപാരത്തെ കാണുന്നത്. ഇത് ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.
ഉച്ചയ്‌ക്ക് 1:45 മുതൽ 2:45 വരെ ഒരു മണിക്കൂര്‍ മാത്രമാണ് മുഹൂർത്ത വ്യാപാരം എന്ന പേരില്‍ ഇന്ത്യയിലെ ഓഹരി വിപണികള്‍ പ്രവര്‍ത്തിച്ചത്. സെൻസെക്സ് 267.08 പോയിന്‍റ് ഉയര്‍ന്നു. സെന്‍സെക്സ് 84,630.45 വരെ എത്തി. ഫ്റ്റി 80.90 പോയിന്‍റ് കയറി 25,924.05 പോയിന്‍റില്‍ എത്തി. ഏകദേശം 1016 ഓഹരികൾ നേട്ടമുണ്ടാക്കി.
ബാങ്കിംഗ്, ഐടി, ഓട്ടോ തുടങ്ങിയ മേഖലകൾ നേരിയ നേട്ടങ്ങൾ കൈവരിച്ചു, മീഡിയ, പവർ, ഹെൽത്ത് കെയർ എന്നിവ ഓരോന്നും 0.5% ഉയർന്നു. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലാബ്സ്, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്ട്സ് എന്നിവയാണ് നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയ ഓഹരികള്‍.
















