ന്യൂദല്‍ഹി: യുഎസിന് ചൈനയെ എതിര്‍ക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യയെ വേണമെന്ന അറിവ് തന്നെയാണ് അമേരിക്കയ്‌ക്ക് എതിരെ ശക്തമായ നിലപാടെടുത്ത് നിലകൊള്ളാന്‍ മോദിക്ക് ധൈര്യം പകരുന്നത്. ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം പിഴത്തീരുവ ചുമത്തിയപ്പോള്‍ ഇന്ത്യ കുലുങ്ങാതിരുന്നതും റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്തണമെന്ന് ട്രംപ് ആജ്ഞാപിച്ചപ്പോള്‍ ഇറക്കുമതിയുടെ അളവ് ഇന്ത്യ വര്‍ധിപ്പിച്ചതും ചൈനയെ അടിക്കാന്‍ യുഎസിന് ഇന്ത്യ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവ് തന്നെയാണ്. ഇന്ത്യ കരുതിയതുപോലെ തന്നെ , കഴിഞ്ഞ ദിവസം ചൈനയുടെ ആഗോള അധീശത്വം ചെറുക്കാന്‍ അമേരിക്ക ഇന്ത്യയുടെ അരികിലേക്ക് ഓടിവരികയും ചെയ്തു.
അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള വ്യാപാര ബന്ധം വഷളാകുന്നതിനിടെ, ഇന്ത്യ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണ തേടി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്‍റ് . അപൂര്‍വ ധാതുക്കളുടെ വിഷയത്തില്‍ ചൈന സ്വീകരിക്കുന്ന നിലപാടുകള്‍ ആഗോള വിതരണ ശൃംഖലയെയും ലോകത്തിന്റെ വ്യാവസായിക അടിത്തറയെയും ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സഖ്യകക്ഷികളുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ടെന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയില്‍ നിന്നും, ഏഷ്യയിലെ ജനാധിപത്യ രാജ്യങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയുടെ നീക്കങ്ങള്‍ പ്രകോപനപരമാണെന്ന് ട്രഷറി സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും തമ്മില്‍ ഒക്ടോബര്‍ അവസാനത്തോടെ ദക്ഷിണ കൊറിയയില്‍ കൂടിക്കാഴ്ച നടത്താന്‍ പോവുകയാണ്. ഇതിനിടെ പല രീതിയില്‍ അപൂര്‍വ്വ മൂലകങ്ങള്‍ ലഭിയ്‌ക്കാന്‍ ഭീഷണിയും പ്രലോഭനവും നടത്തി നോക്കിയെങ്കിലും ചൈന വഴങ്ങുന്നില്ല. അതിനിടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പിന്നില്‍ അണിനിരത്തി ചൈനയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുകയാണ് യുഎസ്.
















