കൊച്ചി: തപസ്യ കലാ സാഹിത്യ വേദിയുടെ തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം പ്രമുഖ ഭാഷാ പണ്ഡിതന്‍ പ്രൊഫ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ക്ക് മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സമ്മാനിച്ചു.
തൃപ്പൂണിത്തുറയില്‍ എട്ടാമത് തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സദസിലായിരുന്നു പുരസ്‌കാര സമര്‍പ്പണം. ജ്ഞാനത്തെ ജനങ്ങളില്‍ എത്തിക്കുന്നതിന് നിരന്തരമായി പരിശ്രമിച്ച ജ്ഞാനയോഗിയായിരുന്നു വിശ്വംഭരന്‍ മാഷെന്ന് വി.പി. ജോയി പറഞ്ഞു.













