ഫ്‌ളോറിഡ: അമേരിക്കയിലെ ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട പാം ബേ സിറ്റി കൗണ്‍സിലിലെ കണ്‍സര്‍വേറ്റീവ് പ്രതിനിധി ചാന്‍ഡലര്‍ ലാംഗെവിന്‍ കടുത്ത വിമര്‍ശനമുയര്‍ന്നതോടെ പ്രസ്താവന തിരുത്തി. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സിറ്റി കൗണ്‍സില്‍ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും കൂടുതല്‍ അഭിപ്രായപ്രകടനങ്ങളില്‍ നിന്ന് വിലക്കുകയും കമ്മിറ്റികളില്‍ നിന്ന് നീക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയിലാണ് ചാന്‍ഡലര്‍ വിവാദ പരാമര്‍ശം പോസ്റ്റ് ചെയ്തത്. ‘അമേരിക്കയെക്കുറിച്ച് കരുതലുള്ള ഒരു ഇന്ത്യക്കാരന്‍ പോലുമില്ല.
അവര്‍ നമ്മളെ സാമ്പത്തികമായി ചൂഷണം ചെയ്യാനും ഇന്ത്യയെയും ഇന്ത്യക്കാരെയും സമ്പന്നരാക്കാനും വേണ്ടിയാണ് ഇവിടെയുള്ളത്. അമേരിക്ക അമേരിക്കക്കാര്‍ക്ക് വേണ്ടി, എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്‌റെ പോസ്റ്റുകള്‍. വിമര്‍ശനത്തെത്തുടര്‍ന്ന്, തന്റെ പരാമര്‍ശങ്ങള്‍ താല്‍ക്കാലിക വിസയില്‍ വന്നവരെക്കുറിച്ചാണെന്നും ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെക്കുറിച്ചല്ലെന്നും തിരുത്തിയിട്ടുണ്ട്.
















