കോഴിക്കോട് : സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കെ.പിസിസി പ്രസിഡന്‌റ് സണ്ണി ജോസഫ്. യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയില്‍ ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും തഴഞ്ഞതില്‍ ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്‌ദേഹം പറഞ്ഞു. ചാണ്ടി ഉമ്മനും അബിന്‍ വര്‍ക്കിയും തങ്ങളുടെ യുവതയാണെന്നും മലങ്കരസഭ ആര്‍ക്കും ഏതുവിധത്തിലും കൊട്ടാവുന്ന ചെണ്ടയല്ലെന്നും
ഓര്‍ത്തഡോക്‌സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ യൂലിയോസാണ് കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന ചടങ്ങില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
വ്യക്തികള്‍ക്ക് അഭിപ്രായമുണ്ടാകാം, കെപിസിസി പുനഃസംഘടനയില്‍ എല്ലാവര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
















