Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചോക്‌സിയെ ഭാരതത്തിന് കൈമാറാന്‍ ബെല്‍ജിയം കോടതി ഉത്തരവ്; അമ്മാവനും അനന്തരവനും വിഴുങ്ങിയത് 13,000 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 02:55 pm IST
in India

ബ്രസല്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്‌പയെടുത്തു മുങ്ങിയ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ഭാരതത്തിന് കൈമാറാന്‍ ബെല്‍ജിയം കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നിയമ പോരാട്ടത്തിന്റെയും നയതന്ത്രത്തിന്റെയും വിജയമാണിത്.

ബാങ്കുകളെ കബളിപ്പിച്ചു കോടികളുമായി മുങ്ങി, ഇപ്പോള്‍ ബ്രിട്ടീഷ് ജയിലിലുള്ള വജ്ര വ്യാപാരി നീരവ് മോദിയുടെ അമ്മാവനാണ് ചോക്സി. അപ്പീലിനടക്കം ചോക്സിക്ക് അവസരമുണ്ടെങ്കിലും ഇയാളെ വിട്ടുകിട്ടാനുള്ള പ്രയാസമേറിയ ആദ്യ കടമ്പയാണ് കടന്നത്. ചോക്സിയും നീരവും ചേര്‍ന്ന് പിഎന്‍ബിയില്‍ നിന്നു തട്ടിയെടുത്തത് 13,000 കോടി രൂപയാണ്. അന്വേഷണം മുറുകിയതോടെ തന്ത്രപൂര്‍വം വിദേശത്തേക്കു കടന്ന ചോക്സി ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ താവളമടിച്ചു. ഇവിടത്തെ പൗരത്വവുമെടുത്തു. കുടുങ്ങുമെന്നുറപ്പായതോടെ 2023ല്‍ ബെല്‍ജിയത്തിലെത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇയാളെ ഭാരതത്തിന്റെ ആവശ്യ പ്രകാരം ബെല്‍ജിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു.

ഭാരതത്തിന് കൈമാറാന്‍ ബെല്‍ജിയം കോടതി ഉത്തരവിട്ട സാമ്പത്തിക കുറ്റവാളിയായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയും ഭാരതത്തിന് കൈമാറാന്‍ ലണ്ടന്‍ കോടതി ഉത്തരവിട്ട അനന്തരവന്‍ നീരവ് മോദിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിയത് മുതലും പലിശയും അടക്കം 13,000 കോടി രൂപ. വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാതെ മുങ്ങുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖകള്‍ ചമച്ചാണ് വായ്‌പ എടുത്തത്. ഇതില്‍ നീരവ് ബ്രിട്ടനിലാണ് എത്തിയത്. ഇയാള്‍ക്കെതിരായ നിയമപോരാട്ടം വന്‍ വിജയത്തില്‍ എത്തിയിരുന്നു. കീഴ്‌ക്കോടതികള്‍ മുതല്‍ പരമോന്നത കോടതി വരെ നടത്തിയ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ഇയാളെ ഭാരതത്തിന് കൈമാറാന്‍ ഉത്തരവുകള്‍ ലഭിച്ചു. ഇയാള്‍ ഇപ്പോള്‍ ലണ്ടനില്‍ ജയിലിലാണ്. നിയമത്തിന്റെ ചില നൂലാമാലകള്‍ കൂടിയുണ്ട്. അവ കഴിഞ്ഞാലുടന്‍ ഇയാളെ ഭാരതത്തിന് ലഭിക്കും. ചോക്‌സിയെ വിട്ടുകിട്ടാന്‍ അല്പ്പം കൂടി കഴിയും. എന്തെന്നാല്‍ ഇയാള്‍ അപ്പീല്‍ നല്‍കും, മാത്രമല്ല നിയമപോരാട്ടം ഉയര്‍ന്ന കോടതികളിലേക്കും നീളാം. എങ്കിലും അവയിലെല്ലാം ജയിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ഉറപ്പാണ്.

ഭാരതത്തിന്റെ നിര്‍ദേശപ്രകാരം ചോക്‌സിയെ അറസ്റ്റു ചെയ്ത ബെല്‍ജിയം അധികൃതരുടെ നടപടി ശരിവെച്ച കോടതിവിധിയെ ഭാരതത്തിലെ അന്വേഷണ ഏജന്‍സികള്‍ സ്വാഗതം ചെയ്തു. ഭാരതത്തിന് കൈമാറിയാല്‍ ഇയാളെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ സുരക്ഷിതമായി പാര്‍പ്പിക്കുമെന്നും പീഡനം ഉണ്ടാവില്ലെന്നും അന്വേഷണ ഏജന്‍സികള്‍ ബെല്‍ജിയത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. 15 അടി വീതിയും 20 അടി നീളവമുള്ള, വായുസഞ്ചാരവും ടോയ്‌ലറ്റും ഉള്ള മുറിയാകും നല്‍കുക. ഇയാള്‍ക്ക് ആന്റിഗ്വന്‍ പൗരത്വമുള്ളതിനാല്‍ അവരുടെ ആവശ്യമാണിത്.

Tags: Neerav ModiMehul ChoksiBelgian court orders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെഹുല്‍ ചോക്സിയുടെ പഴയ ചിത്രം - ഇപ്പോഴത്തെ ചിത്രം
India

മോദി സര്‍ക്കാരിന് വിജയം; തട്ടിപ്പ് നടത്തി ബെല്‍ജിയത്തിലേക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ വിധി

India

ചോക്‌സിയുടെ വിദേശ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ ഇ ഡി നടപടി തുടങ്ങി

India

മെഹുല്‍ ചോക്‌സിക്കായി ആറംഗ സംഘം ബെല്‍ജിയത്തിലേക്ക്

India

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി വായ്‌പയെടുത്തു മുങ്ങിയ മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍, അറസ്റ്റ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം

India

വിജയ് മല്യയുടെ 14,131 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ; നീരവ് മോദിയിൽ നിന്ന് 1,052 കോടിയും, മെഹുൽ ചോക്‌സിയിൽ നിന്ന് 2,565 കോടിയും തിരികെ പിടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.