ന്യൂദല്‍ഹി: തെക്കേ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ കപ്പലിലേക്കുള്ള ജീവനക്കാരുമായിപ്പോയ ബോട്ട് മുങ്ങി മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു.മലയാളിയടക്കം അഞ്ചുപേരെ കാണാതായി.
കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.എംടി സീ ക്വസ്റ്റ് എന്ന കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ടാണ് മുങ്ങിയത്. ബോട്ടില്‍ 21 പേരാണ് ഉണ്ടായിരുന്നത്.
ഇവരില്‍ 14 പേര്‍ സുരക്ഷിതരാണ്. കപ്പലുകളും ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് പോയിട്ടുണ്ട്.
















