വിശദവിവരങ്ങള്‍ https://icarcounseling.com- ല്‍
ആദ്യ അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 21 ന്
അഖിലേന്ത്യാ അഗ്രികള്‍ച്ചര്‍/അലൈഡ് സയന്‍സസ് (വെറ്ററിനറി സയന്‍സ് ഒഴികെ) യുജി, പിജി, പിഎച്ച്ഡി കോഴ്‌സുകളിലേക്കുള്ള 2025-26 വര്‍ഷത്തെഐസിഎആര്‍ ഓണ്‍ലൈന്‍ കൗണ്‍സലിങ് നടപടികള്‍ ആരംഭിച്ചു. കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്ത് ചോയിസ് ഫില്ലിങ് നടത്തുന്നതിന് ഒക്‌ടോബര്‍ 17 രാത്രി 11.50 മണിവരെ https://icarcounseling.com ല്‍ അവസരമുണ്ട്. 5 റൗണ്ടുകളായാണ് സീറ്റ് അലോട്ട്‌മെന്റ്. ആദ്യ അലോട്ട്‌മെന്റ് നടപടികള്‍ 21 ന് വൈകിട്ട് 5 മുതല്‍. 24 വരെ പ്രവേശനം നേടാം. കൗണ്‍സലിങ് ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളടങ്ങിയ കൗണ്‍സലിങ് ബ്രോഷറും വെബ്‌സൈറ്റിലുണ്ട്. കൗണ്‍സലിങ്ങില്‍ ഉള്‍പ്പെട്ട സര്‍വ്വകലാശാലകളും കോഴ്‌സുകളും സീറ്റുകളും വെബ്‌സൈറ്റില്‍ ലഭിക്കും.
















