കൊച്ചി: സ്‌കൂളിന് അവകാശങ്ങളുണ്ടെന്നും അത സംരക്ഷിക്കേണ്ടി വന്നപ്പോൾ അതിനു സഹായം നൽകിയ ഹൈക്കോടതിക്കും സ്‌കൂൾ നടത്തിപ്പിന് സഹായം നൽകിയ വിദ്യാഭ്യാസ മന്ത്രി ‘വി.ശിവൻകുട്ടി സാറി’നും സ്ഥലം എംപി, എംഎൽഎ, കൊച്ചി രൂപതാ പിതാവിന്, നാട്ടുകാർക്ക്, ആദ്യം സംഭവം അറിഞ്ഞ് ഓടിയെത്തിയ ബിജെപി നേതാവ് ഷോൺ ജോർജ്ജ് തുടങ്ങിയവർക്കെല്ലാം നന്ദി പറഞ്ഞ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ പ്രധാനാദ്ധ്യാപിക ഹെലീന ആൽബി, സ്‌കൂൾ നിയമങ്ങൾ അനുസരിച്ചാൽ വിദ്യാർത്ഥികൾക്ക ഇവിടെ പഠിക്കാമെന്ന് നിലപാട് പറഞ്ഞു. ഇതിനപ്പുറം ഒന്നും പറയുന്നില്ലെന്നും മറ്റു വിഷയങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ വിശദീകരിക്കാനില്ലെന്നും പറഞ്ഞ പ്രധാനാദ്ധ്യാപിക, സ്‌കൂളിന് നിയമോപദേശം നൽകിയ അഭിഭാഷകയ്‌ക്കും പ്രത്യേകം നന്ദി പറഞ്ഞു.
‘നന്ദിപ്രകാശനം’ അഭിഭാഷകയ്‌ക്കും മന്ത്രിസാറിനും നൽകിയപ്പോൾ ഈ അഭിഭാഷകയ്‌ക്ക് എതിരേയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനകൾ എന്നതും ശ്രദ്ധേയമാണ്.
ശിരോവസ്ത്രം ധരിച്ചു സ്‌കൂളിലെത്തിയ വിദ്യാർത്ഥി ഇനി ആ സ്‌കൂളിലേക്ക് പഠിക്കാനില്ല എന്ന് രക്ഷിതാക്കൾ പറഞ്ഞതിനെ തുടർന്നാണ് മന്ത്രി ശിവൻകുട്ടി ഇന്ന് കാലത്ത് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാൻ വകുപ്പുണ്ടെന്ന് ഭീഷണി മുന്നറിയിപ്പു നൽകിയത്. ഇതിന് തൊട്ടുപിന്നാലെയാണ് സ്‌കൂളിന്റെ നയനിലയാപടു പ്രഖ്യാപനം വന്നത്.
















