പട് ന: ബീഹാറിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരു നിയമസഭാ സീറ്റ് അഞ്ച് കോടി രൂപയ്‌ക്ക് വിറ്റുവെന്ന് ആരോപണം. ഇതേ തുടര്‍ന്ന് പട് ന വിമാനത്താവളത്തില്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
ബീഹാറിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാമാണ് ബിക്രം എന്ന നിയമസഭാ സീറ്റ് അഞ്ച് കോടി രൂപ വാങ്ങി മറിച്ചുവിറ്റുവെന്ന ആരോപണം ഉയരുന്നത്. പരിചയസമ്പന്നനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പകരം ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് പുതുമുഖമായ പണക്കാരനെ ആയിരുന്നു. ഇതോടെ ദല്‍ഹിയിലെ സീറ്റ് വിഭജനചര്‍ച്ച കഴിഞ്ഞ് പട് ന വിമാനത്താവളത്തില്‍ ഇറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാമിനെ എതിര്‍ക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി. രാജേഷ് റാമിനെ അനുകൂലിച്ച് പപ്പുയാദവ് എന്ന കോണ്‍ഗ്രസ് ഗുണ്ടാനേതാവിന്റെ അനുയായികളും എയര്‍പോര്‍ട്ടില്‍ എത്തി. രാജേഷ് റാം വിമാനത്താവളത്തില്‍ വന്നിറങ്ങിയതോടെ ഇരുവിഭാഗവും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ക്രമസമാധാനം സ്ഥാപിക്കാന്‍ പൊലീസിന് ഇടപെടേണ്ടി വന്നു.
WATCH: Ruckus at Patna airport as Congress leaders accompanying BPCC chief @rajeshkrinc & State Congress leader Shakeel Ahmed Khan were allegedly manhandled by party workers over distribution of tickets, claiming that Congress leaders sold tickets for ₹5 crore. pic.twitter.com/5gOxoIRVdL
— On Record (@OnRecordIndia) October 16, 2025
ആദ്യഘട്ടവോട്ടെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 17ന് അവസാനിക്കും.എന്നിട്ട് പോലും കോണ്‍ഗ്രസും ആര്‍ജെഡിയും അടങ്ങുന്ന മഹാഘട്ബന്ധന്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടില്ല. അതേ സമയം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ എല്ലാം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. വോട്ട് ചോരി യാത്ര നടത്തിയ താന്‍ ബീഹാറിനെ ഇളക്കിമറിച്ചെന്നും അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്നും ഉള്ള രാഹുല്‍ ഗാന്ധിയുടെ വാദം ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് തള്ളിയിരുന്നു. പകരം 50 സീറ്റുകള്‍ മാത്രം നല്‍കാമെന്ന നിലപാടിലാണ് തേജസ്വി. ഇതോടെ കൂടുതല്‍ സീറ്റിന് വേണ്ടി ലാലു പ്രസാദ് യാദവിനെ രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കോണ്‍ഗ്രസ് അവര്‍ക്ക് സീറ്റ് വിഭജനത്തില്‍ കിട്ടുമെന്ന് ഉറപ്പുള്ള 48 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.
















