ആലപ്പുഴ: രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.ചെട്ടികുളങ്ങര ഈരേഴ വടക്ക് കുഴുവടി പടീറ്റതില്‍ വീട്ടില്‍ രാഹുല്‍ (29) നെയാണ് മാവേലിക്കരയില്‍നിന്ന് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 11-ാം തീയതിയാണ് കേസിനാധാരമായ സംഭവം. കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിലെത്തിയ കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് തെളിഞ്ഞത്. ഉടന്‍ വിവരം പൊലീസിനെ അറിയിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
കുട്ടിയുടെ അച്ഛന്റെ ഉറ്റ സുഹൃത്തും വീട്ടിലെ സ്ഥിരം സന്ദര്‍ശകനുമാണ് പ്രതി.കുട്ടി അച്ഛനും അമ്മൂമ്മയ്‌ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്.പ്രതിയും കുട്ടിയുടെ അച്ഛനും വീട്ടിലിരുന്ന മദ്യപിച്ച ശേഷം, അച്ഛന്‍ പുറത്തേക്ക് പോയപ്പോള്‍ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
















