സുഹൃത്തുക്കൾക്കൊപ്പം കഞ്ചാവ് വലിച്ചപ്പോൾ തനിക്ക് പണ്ടുണ്ടായ താലിബാൻ ആക്രമണത്തിന്റെ ഭയാനകമായ അതേ അനുഭവം ഉണ്ടായെന്ന് മലാല. കഞ്ചാവ് മുൻപ് വലിച്ചിട്ടുണ്ടെങ്കിലും തനിക്ക് ലഹരി ഉണ്ടായിട്ടില്ലെന്നും എന്നാൽ ഇത്തവണ താൻ രണ്ടു റൗണ്ട് വലിച്ചു കഴിഞ്ഞപ്പോൾ തന്റെ അവസ്ഥ മാറിയെന്നും ഇവർ അനുഭവ സാക്ഷ്യത്തിൽ പറയുന്നു. വലിച്ചു കഴിഞ്ഞപ്പോൾ മറ്റുള്ളവര്‍ സംസാരിച്ചുകൊണ്ടിരിക്കെ ഞാന്‍ കസേരയില്‍ ചാരിയിരുന്ന് പരിസരം മറന്നു.
എപ്പോഴോ ഞാന്‍ ഫോണില്‍ നോക്കിയപ്പോള്‍ സമയം ഒരു മണി കഴിഞ്ഞിരുന്നു. ഇതെങ്ങനെ ഇത്രയും സമയം ആയി എന്ന് താൻ ഉപബോധമനസിൽ ചിന്തിച്ചു.എനിക്ക് പോകണമെന്ന് പറഞ്ഞപ്പോ സുഹൃത്ത് ഒപ്പം വരാമെന്ന് ഏറ്റു. എന്നാൽ തനിക്ക് നടക്കാൻ സാധിച്ചില്ലെന്നും കാലുകൾക്ക് ശരീരത്തെക്കാൾ ഭാരം തോന്നിയെന്നും അവർ പറയുന്നു. ഒടുവിൽ താൻ ബോധം മറഞ്ഞ് താഴെ വീണെന്നും ആ സമയത്തു തന്റെ മനസ്സിൽ വന്നതും കണ്മുന്നിൽ കണ്ടതുമെല്ലാം താലിബാൻ ആക്രമണത്തിൽ തനിക്കുണ്ടായ അപകടമാണെന്ന് അവർ പറയുന്നു.
തന്നെ ഒരു വെള്ള വിരിയ്‌ക്കടിയില്‍ കിടത്തിയിരിക്കുന്നു. തൊണ്ടയിലൂടെ ഒരു കുഴല്‍ കടത്തിയിറക്കിയിട്ടുണ്ട്. കണ്ണുകള്‍ അടഞ്ഞ്…എഴുദിവസത്തോളം ഡോക്ടര്‍മാര്‍ എന്റെ മുറിവുകള്‍ ചികിത്സിക്കുമ്പോള്‍ ഞാന്‍ കോമയിലായിരുന്നു. പുറത്തുനിന്ന് നോക്കുമ്പോള്‍ ഞാന്‍ ഗാഢനിദ്രയിലാണെന്ന് തോന്നുമായിരുന്നു. എന്നാല്‍ ഉള്ളില്‍ എന്റെ നസ്സ് ഉണര്‍ന്നിരുന്നു, അത് അടുത്തിടെ നടന്ന സംഭവങ്ങള്‍ ഒന്നൊന്നായി കാണിച്ചുതന്നു:
എന്റെ സ്‌കൂള്‍ ബസ്.
തോക്കേന്തിയ ഒരാള്‍.
എല്ലായിടത്തും രക്തം. തിരക്കേറിയ ഒരു തെരുവിലൂടെ എന്റെ ശരീരം കൊണ്ടുപോകുന്നത്. അപരിചിതര്‍ എന്റെ മുകളിലേക്ക് കുനിഞ്ഞ്, എനിക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ വിളിച്ചുപറയുന്നത്.എന്റെ കൈ പിടിക്കാന്‍ അച്ഛന്‍ സ്‌ട്രെച്ചറിനടുത്തേക്ക് പാഞ്ഞുവരുന്നത്.
അപ്പോഴാണ് ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞത്: ഈ അനുഭവം എനിക്ക് പരിചിതമായിരുന്നു, സ്വന്തം ശരീരത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതിന്റെ ഭീകരത. ഇത് മുന്‍പും സംഭവിച്ചിട്ടുണ്ട്.ഇപ്പോള്‍, ഓക്‌സ്‌ഫോര്‍ഡിലെ ഒരു പൂന്തോട്ട വഴിയില്‍, അത് വീണ്ടും സംഭവിക്കുകയായിരുന്നു: എന്റെ മനസ്സ് ശരീരത്തോട് ചലിക്കാന്‍ പറയുന്നു, എന്റെ ശരീരം കല്ലായി മാറിയിരിക്കുന്നു. ”എനിക്ക് നടക്കാന്‍ കഴിയില്ല!” ഒടുവില്‍ ഞാന്‍ അനീസയോട് അലറി. ”ദയവായി എന്നെ സഹായിക്കൂ!”
മലാല യൂസഫ് സായി തന്റെ ഓര്‍മകള്‍ പങ്കുവെക്കുന്ന ഏറ്റവും പുതിയ പുസ്തകമായ ‘ഫൈന്റിങ് മൈ വേ’യില്‍ നിന്നുള്ള ഒരു അധ്യായത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൂട്ടുകാര്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ തനിക്കു സംഭവിച്ചതിനെക്കുറിച്ച് വിശദമായിട്ടാണ് പുതിയ പുസ്തകത്തില്‍ മലാല എഴുതിയിരിക്കുന്നത്.
















