തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി അമല്‍ ബാബു(25)വിന്റെ ഹൃദയം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ 33കാരന് മാറ്റി വയ്‌ക്കും.
എറണാകുളം ലിസി ആശുപത്രിയിൽ നിന്നുള്ള വിദഗ്‌ദ്ധ ഡോക്ടർമാർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കിംസില്‍ ശാസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരത്തു നിന്ന് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാനാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് അമല്‍ബാബുവിന് അപകടം സംഭവിച്ചത്.
അമല്‍ ബാബുവിന്റെ മറ്റ് അവയവങ്ങള്‍ ആറു പേര്‍ക്ക് കൂടി തുണയാകും. കരള്‍, പാന്‍ക്രിയാസ്, വൃക്ക അടക്കം ദാനം ചെയ്യുന്നുണ്ട്. കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും വൃക്കകളിൽ ഒരെണ്ണം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റൊരെണ്ണം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും നൽകും.
















