കൊച്ചി: സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന് മനപ്പൂര്‍വ്വം കച്ചകെട്ടിയിറങ്ങിയ എസ്ഡിപിഐക്ക് കോണ്‍ഗ്രസും സിപിഎമ്മും ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹിജാബ് വിഷയം നടന്നതിന്റെ പിറ്റേന്ന് താന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. ചെല്ലുന്ന സമയം വരെ കോണ്‍ഗ്രസിന്റെയോ സിപിഎമ്മിന്റെയോ അടക്കമുള്ള ഒരു നേതാക്കളും ആ സ്‌കൂള്‍ സ്‌കൂളില്‍ എന്ത് സംഭവിച്ചുവെന്ന് അന്വേഷിച്ച് എത്തിയിരുന്നില്ല. സ്‌കൂളിനെതിരെ എതിര്‍ഭാഗത്ത് ഉണ്ടായിരുന്നത് എസ്ഡിപിഐ ആയിരുന്നതിനാലാണിതെന്ന് ഷോണ്‍ പറഞ്ഞു.
ഹൈബി ഈഡന്‍ എംപിയുടെ നിലപാട് എസ്ഡിപിഐയെ രക്ഷിക്കാനാണ്. യൂണിഫോമിനെ മറയ്‌ക്കുന്ന ഏതെങ്കിലും തരത്തിലുള്ള വസ്ത്രധാരണം പാടില്ല എന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രി പിന്നീട് നിലപാട് തിരുത്തി. സ്‌കൂളിനെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്‌ക്ക് ശേഷം എസ്ഡിപിഐ നേരിട്ട് എത്തി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കുലറായി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനുമുമ്പ് ഹലാല്‍ വിഷയത്തിലും നിസ്‌കാരമുറിക്കും സര്‍ക്കുലര്‍ ഇറക്കിയതുപോലെ ഹിജാബിനും സര്‍ക്കുലര്‍ ഇറക്കാന്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് ഹൈബി ഈഡനും വിദ്യാഭ്യാസ മന്ത്രിയും പ്രതികരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍, എറണാകുളം സിറ്റി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.എസ.് ഷൈജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















