പട് ന: വനിതാസ്ഥാനാര്‍ത്ഥികള്‍ക്ക് പ്രാധാന്യം നല്‍കി ബീഹാറില്‍ ബിജെപിയുടെ ലിസ്റ്റ്. ആദ്യ രണ്ട് സ്ഥാനാര്‍ത്ഥിപട്ടികയില്‍ പത്ത് വനിതകള്‍ ഇടം പിടിച്ചിട്ടുണ്ട്. ബീഹാറിലെ യുവവോട്ടര്‍മാരെയും വനിതവോട്ടര്‍മാരെയും സ്വാധീനിക്കാന്‍ കഴിയുന്നവരാണ് ഈ മികച്ച വനിതാസ്ഥാനാര്‍ത്ഥികള്‍ എന്നത് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന പ്രശസ്ത ഭോജ്പൂരി ഗായിക മൈഥിലി താക്കൂര്‍ ആലിനഗറില്‍ സ്ഥാനാര്‍ത്ഥിയാണ്. ഏറെ പ്രശസ്തയായ ഇവര്‍ ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബീഹാര്‍ വിടേണ്ടി വന്ന പെണ്‍കുട്ടിയാണ്. ബീഹാറിന്റെ മകള്‍ ഇപ്പോള്‍ ബീഹാറിലേക്ക് തിരിച്ചുവരുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നത്.
ബെട്ടിയയില്‍ നിന്നും മത്സരിക്കുന്ന രേണുദേവിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച അനുഭവപരിചമുള്ള ഈ ദേശീയ നേതാവ് കഴിഞ്ഞ നിയമസഭാ വിജയത്തിന് ശേഷം രണ്ട് വര്‍ഷക്കാലം ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. 2020മുതല്‍ 2022 വരെ ബീഹാറിന്റെ ഏഴാമത്തെ ഉപമുഖ്യമന്ത്രിയായിരുന്നു. ബീഹാറിലെ അഞ്ചാമത്തെ വനിതാ ഉപമുഖ്യമന്ത്രിയുമാണ്.
2015ല്‍ ബിജെപി എംഎല്‍എ ആയി വിജയിച്ച ഗായത്രി ദേവി ഇക്കുറിയും മത്സരിക്കുന്നു. പരിഹാര്‍ നിയോജകമണ്ഡലത്തിലാണ് ഗായത്രി ദേവി മത്സരിക്കുന്നത്. മുന്‍ ബിജെപി എംഎല്‍എആയ രാം നരേഷ് യാദവിന്റെ ഭാര്യ കൂടിയാണ് ഗായത്രി ദേവി.
47കാരിയായ അഭിഭാഷക സ്വീറ്റി സിങ്ങ് കിഷന്‍ഗഞ്ചില്‍ നിന്നും ഇക്കുറിയും മാറ്റുരയ്‌ക്കും. മുന്‍ ഉപമുഖ്യമന്ത്രിയായ രേണുദേവിയ്‌ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. ബെട്ടിയയില്‍ നിന്നാണ് ഇവര്‍ മത്സരിക്കുന്നത്.
ഇപ്പോള്‍ എംഎല്‍എആയ നിഷ സിംഗ് വീണ്ടും മത്സരിക്കും. പ്രാണ്‍പൂറില്‍ നിന്നാണ് മത്സരിക്കുന്നത്. ബിജെപി നേതാവ് ബിനോദ് സിങ്ങ് കുഷ്വാഹയുടെ ഭാര്യാണ്. മുന്‍ ബീഹാര്‍ മന്ത്രികൂടിയായിരുന്നു ബിനോദ് സിങ്ങ്.
ബീഹാര്‍ നിയമസഭയിലെ ജനപ്രിയ എംഎല്‍എ ആണ് കവിതാദേവി. ഇവര്‍ക്ക് വീണ്ടും കൊഹ്റ മണ്ഡലത്തില്‍ മത്സരിപ്പിക്കുകയാണ് ബിജെപി. ഔറയ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത് രമാ നിഷാദാണ്. ശക്തയായ സ്ഥാനാര്‍ത്ഥിയാണ് ഇവര്‍. കഴിഞ്ഞ തവണ 53 വോട്ടുകള്‍ക്ക് തോറ്റെങ്കിലും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തില്‍ ഇവര്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇക്കുറി വിജയം സുനിശ്ചിതം. മുന്‍മന്ത്രിയും സ്ഥാനമൊഴിയുന്ന എംഎല്‍എയുമായ രാംസൂറത്ത് റായിയെ മാറ്റിയാണ് രമാ നിഷാദിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്.
വാര്‍സലിഗഞ്ച് മണ്ഡലത്തില്‍ നിന്നും നേരത്തെ രണ്ട് എംഎല്‍എ ആയിട്ടുള്ള വനിതയാണ് അരുണാദേവി. ജനപ്രിയ സ്ഥാനാര്‍ത്ഥിയായ ഇവരുടെ വിജയം ഉറപ്പാണ്. കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവ് ദിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ്ങ്. ഇവരുടെ അമ്മ പുതുല്‍ സിങ്ങ് എംപിയായിരുന്നു. ജമൂയില്‍ നിന്നാണ് ശ്രേയസി സിങ്ങ് മത്സരിക്കുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ മികച്ച കായിക താരമാണ് ശ്രേയസി സിങ്ങ്. 2018ല്‍ ആസ്ത്രേല്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വേണ്ടി സ്വര്‍ണ്ണം നേടി. 2014ല്‍ ഗ്ലാസ് ഗോയില്‍ നടന്ന കോമണ്‍വെല്‍ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ നേടി. 2020ല്‍ ബിജെപിയില്‍ ചേര്‍ന്നു. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എംഎല്‍എആയി. 2020ല്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ 40000ല്‍പരം വോട്ടുകള്‍ക്ക് തറപറ്റിച്ചിരുന്നു.
നര്‍പത് ഗഞ്ചില്‍ നേരത്തെ ബിജെപി എംഎല്‍എ ആയിരുന്ന ദേവന്തി യാദവ് വീണ്ടും മാറ്റുരയ്‌ക്കുകയാണ്. നര്‍പട് ഗഞ്ചില്‍ എംഎല്‍എയായ ജയ്‌പ്രകാശ് യാദവിനെ മാറ്റിയാണ് ദേവന്തി യാദവിന് സീറ്റ് നല്‍കുന്നത്.
പത്ത് വനിതാസ്ഥാനാര്‍ത്ഥികളില്‍ ഏഴ് പേര്‍ ഇപ്പോള്‍ എംഎല്‍എമാരാണ്. ബിജെപി ആകെ 101 സീറ്റുകളിലാണ് ബീഹാറില്‍ മത്സരിക്കുന്നത്.
















