ഷോലെ സിനിമ ഇങ്ങനെയല്ലായിരുന്നു. വിശ്വസിക്കുമോ? അവിടെയും വില്ലനായത് കോൺഗ്രസ് നേതാവ് ഇന്ദിരാഗാന്ധിയുടെ ഭരണത്തിലെ അടിയന്തരാവസ്ഥയും സെൻസർ ബോർഡും.
രമേശ് സിപ്പിയുടെ കാലാതീതമായ ക്ലാസിക് സിനിമയാണ് ഷോലെ. ഷോലെ ഗംഭീരമായ ഒരു പുനർ റിലീസിനായി ഒരുങ്ങുകയാണ്. അപ്പോഴാണ് ഈ വിവരം.
ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് ഷോലെയുടെ ക്ലൈമാക്സിനെക്കുറിച്ചുള്ള ക്ലൈമാക്‌സ് വെളിപ്പെടുത്തി.
കുപ്രസിദ്ധമായ അടിയന്തരാവസ്ഥയുടെ കാലമായ 1975-ലാണ് ഷോലെ റിലീസായത്. സിപ്പി അക്കാലം ഓർമ്മിച്ചെടുക്കുന്നു. ആ സമയത്ത്, 1975, സിനിമ പുറത്തിറങ്ങിയപ്പോൾ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അതിനാൽ, വാർത്താവിനിമയ മന്ത്രാലയവുമായോ സെൻസർ ബോർഡുമായോ ഒരു ഏറ്റുമുട്ടൽ നടത്തുന്നത് അത്ര എളുപ്പമായിരുന്നില്ല. അതിനാൽ, ഞങ്ങൾക്ക് വിധി അംഗീകരിക്കേണ്ടിവന്നു.അങ്ങനെ ക്ലൈമാക്സ് മാറ്റി. ഏറെ അതിക്രമം പ്രോത്സാഹിപ്പിക്കാൻ പറ്റില്ലെന്നായിരുന്നു സെൻസർ ബോർഡ് നിലപാട്. സെൻസർമാർ മാറ്റങ്ങൾ വരുത്തിയെങ്കിലും അവർ ഭാഗ്യത്തിന് എല്ലാം മുറിച്ചുകളഞ്ഞില്ല. “അവർ വളരെയധികമെന്ന് തോന്നിയ വയലൻസ് ഭാഗങ്ങൾ നീക്കാൻ ശ്രമിച്ചു.
എന്നിരുന്നാലും, തിയേറ്ററുകളിൽ റിലീസ് ചെയ്ത പതിപ്പിനെ കാഴ്ചക്കാർ സ്വീകരിച്ചു.
ഇനി വരുന്നത് എഡിറ്റ് ചെയ്ത് മാറ്റിയ ഭാഗങ്ങൾ ചേർത്താണ്. കൈകളില്ലാത്ത താക്കൂർ, സ്പൈക് ഷൂ ധരിച്ച കാലുകൾ കൊണ്ട് ഗബ്ബറിനെ ചവിട്ടി കൊല്ലുകയാണ് പുതിയ പതിപ്പിൽ.
“ഇപ്പോൾ ആളുകൾ ഒറിജിനൽ കാണുമ്പോൾ,
അവർക്കും അത് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്,” സിപ്പി പറഞ്ഞു. “അത്ര വലിയ വ്യത്യാസമൊന്നുമില്ല. അവസാനം താക്കൂർ ബൽദേവ് സിംഗ് പ്രതികാരം ചെയ്യുകയും ഗബ്ബറിനെ കൊല്ലുകയും ചെയ്യുന്നു പുതിയ പതിപ്പിൽ. 50 വർഷം മുമ്പ് പുറത്തിറങ്ങിയ പതിപ്പിൽ, പോലീസ് ഉദ്യോഗസ്ഥൻ വന്ന് നിങ്ങൾ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറയുമ്പോൾ താക്കുറിന് അവരെ അനുസരിക്കേണ്ടി വരുന്നു. അതിനാൽ, നിയമം കൈയ്യിലെടുത്ത് ഗബ്ബറിനെ കൊല്ലുന്നത് ശരിയല്ല.
അന്ന് അതും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. ഏകദേശം അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷവും, ഷോലെയെക്കുറിച്ചുള്ള ചർച്ചകൾക്ക് ആരും തയാറാണ്. ആ സിനിമയുടെ കഥ, പ്രകടനങ്ങൾ, ധാർമ്മിക പ്രതിസന്ധികൾ എന്നിവ ഭാരതീയ സിനിമ പ്രേക്ഷകരിൽ അത്രമാത്രം മായാതെ കിടക്കുന്നു.
ഷോലെയിൽ ധർമ്മേന്ദ്ര, അമിതാഭ് ബച്ചൻ, ഹേമ മാലിനി, ജയ ബച്ചൻ, അംജത് ഖാൻ തുടങ്ങിയവർ ആയിരുന്നു അഭിനയിച്ചത്. ആർ.ഡി. ബർമൻ സംഗീതം നൽകി.
4K പതിപ്പിൽ പുനർനിർമ്മിച്ച ശേഷം ചിത്രം അടുത്തിടെ ടൊറാൻഡോ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.
















