Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച് പത്ര സമ്മേളനം നടത്തിയ കേണൽ സോഫിയ ഖുറേഷി വന്നത് ഹിജാബ് ധരിച്ചല്ല ; സൗദിയിൽ ഇല്ലാത്ത മതനിയമങ്ങളാണ് ഇവിടെ 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 11:52 am IST
in Kerala

കൊച്ചി : ഹിജാബ് ധരിച്ച് സ്കൂളിൽ വരാൻ വിദ്യാർത്ഥിയ്‌ക്ക് അനുമതി നൽകണമെന്ന് പറഞ്ഞ മന്ത്രി ശിവൻ കുട്ടി മതപ്രീണനത്തിന്റെ പരിധികൾ ലംഘിച്ചതായി ഡോ.ടി പി സെൻ കുമാർ.ഇക്കാര്യത്തിൽ ഹൈക്കോടതി ഒരു നിർദേശം നൽകിക്കഴിഞ്ഞു. ഇനി ആ നിർദേശത്തിന് മുകളിൽ വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി പോകുമെന്നാണോ പറയുന്നതെന്നും സെൻ കുമാർ ചോദിക്കുന്നു. എല്ലാ കാര്യത്തിലും ഈ മന്ത്രി ആദ്യം പറയുന്ന കാര്യം മുല്ലാക്കയെയോ ബിഷപ്പിനെയോ കണ്ടാൽ കീഴ്മേൽ മറിക്കും.

മതവിശ്വാസം അനുസരിച്ചു അവരവരുടെ ഇഷ്ടമനുസരിച്ചുള്ള വേഷം ധരിക്കാനാണെങ്കിൽ ചില ജെയിൻ കമ്മ്യൂണിറ്റികൾക്ക് (ദിഗംബരർ ) ആകാശമാണ് അവരുടെ വേഷം. അവർ നഗ്നരായി സ്‌കൂളിൽ വന്നാൽ ഈ ശിവൻകുട്ടി മന്ത്രി സമ്മതിക്കുമോ ? അതും അവരുടെ മത അവകാശമാണ്. മതം പറയുന്നു അവർ നഗ്നരായി വരണം എന്ന്. അവരും ന്യുനപക്ഷങ്ങളാണ്. അവര്ക് വേണ്ടി അത് അനുവദിക്കാൻ പറ്റുമോ . ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ചു പത്ര സമ്മേളനം നടത്തിയത് ആരാണ് എന്ന് അറിയാമല്ലോ ? കേണൽ സോഫിയ ഖുറേഷി. അവർ പത്ര സമ്മേളനത്തിൽ വന്നത് ഹിജാബ് ധരിച്ചോ നിക്കാബ് ധരിച്ചോ അല്ല.കരസേനയുടെ യൂണിഫോമിൽ ആണ്. ലോകം മുഴുവൻ അത്‌ കണ്ടു. ആവേശം കൊണ്ടു എന്നും ടി പി സെൻ കുമാർ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ ബഹുമാനപ്പെട്ട മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനകൾ കണ്ടു.
വാസ്തവത്തിൽ മത പ്രീണനം എത്രയാകാം എന്നുള്ളതിന്റെ പരിധികളുടെയെല്ലാം ലംഘനമാണ് മന്ത്രിയുടെ ഈ പ്രസ്താവന. തികച്ചും അനുചിതമാണെന്ന് പറയാതെ വയ്യ. കാരണം, ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു നിർദേശം നൽകിക്കഴിഞ്ഞു. ഇനി ആ നിർദേശത്തിന് മുകളിൽ വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി പോകുമെന്നാണോ പറയുന്നത് ? എല്ലാ കാര്യത്തിലും ഈ മന്ത്രി ആദ്യം പറയുന്ന കാര്യം മുല്ലാക്കയെയോ ബിഷപ്പിനെയോ കണ്ടാൽ കീഴ്മേൽ മറിക്കും.
വിദ്യാഭ്യാസത്തിന്റെ അഭാവം കുറച്ചധികം കാണുന്നുണ്ട് ! അതുകൊണ്ടാവാം ഹൈക്കോടതി പറഞ്ഞതൊന്നും മനസ്സിലാവാഞ്ഞത്. ഈ വിഷയത്തിൽ വളരെ വ്യക്തമാണ്
കർണാടകയിൽ ഉണ്ടായ ഹിജാബ് വിഷയത്തിലെ വിധി നിലനിൽക്കുകയാണ്. അതിനെതിരെ സുപ്രീം കോടതിയിൽ അവർ പോയി. അവിടെ 2 ജഡ്ജിമാരും 2 വ്യത്യസ്തത അഭിപ്രായം പറഞ്ഞു. അതിനാൽ ആ കേസിൽ ഇതുവരെ വിധി വന്നിട്ടില്ല. അതുകൊണ്ട് കർണാടക ഹൈക്കോടതി വിധി നിലനിൽക്കുകയാണ്. അതിൽ കൃത്യമായി പറയുന്നുണ്ട് ഹിജാബ്‌ / നിക്കാബ് ഇതൊന്നും മതപരമായ നിർബന്ധം അല്ല എന്ന്. അതായത് സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കാം എന്നുള്ളത്.
ഈ വിഷയത്തിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധിയും ഇതിനു മുൻപ് വന്നിട്ടുള്ളതാണ്. തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കണ്ടറി സ്‌കൂളിലെ 2 വിദ്യാർഥികൾ നൽകിയ സമാന ഹർജ്ജിയെ സംബന്ധിച്ചാണ്.
മതവിശ്വാസം അനുസരിച്ചു അവരവരുടെ ഇഷ്ടമനുസരിച്ചുള്ള വേഷം ധരിക്കാനാണെങ്കിൽ ചില ജെയിൻ കമ്മ്യൂണിറ്റികൾക്ക് (ദിഗംബരർ ) ആകാശമാണ് അവരുടെ വേഷം. അവർ നഗ്നരായി സ്‌കൂളിൽ വന്നാൽ ഈ ശിവൻകുട്ടി മന്ത്രി സമ്മതിക്കുമോ ? അതും അവരുടെ മത അവകാശമാണ്. മതം പറയുന്നു അവർ നഗ്നരായി വരണം എന്ന്. അവരും ന്യുനപക്ഷങ്ങളാണ്. അവര്ക് വേണ്ടി അത് അനുവദിക്കാൻ പറ്റുമോ ?
ഇപ്പോൾ അതൊന്നും അനുവദിക്കുന്ന ഒരു സാഹചര്യം ഇല്ല. കാരണം അതിനെല്ലാം കാരണങ്ങൾ വ്യക്തമായുള്ള നിയന്ത്രണങ്ങളുണ്ട്, അല്ലാതെ മതത്തിന്റെ അവകാശങ്ങൾ അനിയന്ത്രിതമായുള്ള കാര്യങ്ങളെ അല്ല. നിയന്ത്രിതമായുള്ള അവകാശങ്ങളാണ് അതെല്ലാം. ഭരണഘടനനയുടെ അനുച്ഛേദം 25 മുതൽ വായിച്ചു നോക്കു, അത് വായിച്ചു നോക്കിയാൽ മന്ത്രിക്ക് മനസ്സിലാകും. എല്ലാം അനിയന്ത്രിതമായ സ്വാതന്ത്ര്യങ്ങൾ അല്ല എന്ന് മനസ്സിലാകും.
അതുപോലെ ആ സ്‌കൂളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ആരാണ് ? എസ്ഡിപിഐ ! അതിന് എസ്ഡിപിഐയെ കുറ്റപ്പെടുത്താൻ തന്റേടവും ധൈര്യവും ഇല്ലാത്ത അവിടുത്തെ എംപി ഹൈബി ഈഡൻ പറയുന്നത് ” ആർഎസ്എസുകാരും ബിജെപികാരും വന്നു പ്രശ്നം ഉണ്ടാക്കി എന്ന്. ഞാൻ ഇന്നലെയും പറഞ്ഞതേയുള്ളു ആർഎസ്എസുകാരും ബിജെപികാരും അവിടേയ്‌ക്ക് തിരിഞ്ഞു നോക്കിയില്ല, ഛത്തീസ്ഗഡിൽ ആണെങ്കിലേ പോകുകയുള്ളൂ എന്ന് പറഞ്ഞു കളിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇയാൾ അവിടെ ഇങ്ങനെ പറയുന്നത്. എങ്ങനെയാണ് ഇയാൾക്കു എസ്ഡിപിഐക്കാരെ ആർഎസ്എസുകാരും ബിജെപികാരും ആയി കാണാൻ കഴിഞ്ഞത് ?നട്ടെല്ലില്ലാത്ത ഒരു എംപി ആണ് ഇത്. അതുകൊണ്ടാണ് ഈ എംപി ഇതൊക്കെ പറയുന്നത്.
എസ്‌ഡിപിഐയെ കണ്ടാൽ കമഴ്ന്നു വീഴുന്ന ഒരു എംപി ആണ് ഹൈബി ഈഡൻ. മുനമ്പത്തു അത്‌ കണ്ടതാണ്. ഇവിടെ പറയുന്നത് ആർഎസ്എസ് ബിജെപി ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കില്ല എന്ന്. അവിടെ വന്നത് എസ്‌ഡിപിഐ ആണ്. അവരെ പറയാൻ മുട്ടിടിക്കുന്ന എംപി, അവരെ പറയാതെ വല്ലവരെയും പറയുന്നു.
സുഡാപ്പികളുടെ അടുത്ത ചോദ്യം. കന്യാസ്ത്രികൾ എന്തുകൊണ്ട് ഇത് ധരിച്ചിരിക്കുന്നു എന്നാണ്. അത് അവരുടെ യൂണിഫോം ആണ്. പക്ഷേ അവർ ആ സ്‌കൂളിലെ വിദ്യാർത്ഥിയല്ല. അവർ വിദ്യാർഥികൾ ആയിരുന്നു എങ്കിൽ ആ സ്‌കൂളിലെ നിയമം അനുസരിച്ചുള്ള യൂണിഫോം മാത്രമേ അവർ ധരിക്കാൻ പാടുള്ളു , ധരിക്കുമായിരുന്നുള്ളു. ഏതായാലും അവർ ആ സ്‌കൂളിലെ വിദ്യാർത്ഥിയാണ്, പ്രിൻസിപ്പാളോ , അധ്യാപികയോ ആകാം.
യൂണിഫോം എന്നത് വസ്ത്രത്തെ സംബന്ധിക്കുന്നതാണ്. അതിൽ കുരിശുമാലയോ കുങ്കുമ പൊട്ടോ ഒന്നും അതിൽ ബാധകമല്ല.നെറ്റിയിലെ നിസ്കാര തഴമ്പ് മാറ്റിക്കൊണ്ട് വരാൻ പറയാൻ പറ്റുമോ ? അത് മാറ്റാൻ പറയാൻ ആർക്കും പറ്റില്ല. കാരണം യൂണിഫോമിന്റെ ഭാഗമല്ല. അതുപോലെ പോലീസിൽ , പട്ടാളത്തിൽ എല്ലാം ഡ്രസ്സ് കോഡ് ഉണ്ട്. പട്ടാളത്തിന്റെ കാര്യം പറഞ്ഞാൽ ഓപ്പറെഷൻ സിന്ദൂർ വിശദീകരിച്ചു പത്ര സമ്മേളനം നടത്തിയത് ആരാണ് എന്ന് അറിയാമല്ലോ ? കേണൽ സോഫിയ ഖുറേഷി. അവർ പത്ര സമ്മേളനത്തിൽ വന്നത് ഹിജാബ് ധരിച്ചോ നിക്കാബ് ധരിച്ചോ അല്ല.കരസേനയുടെ യൂണിഫോമിൽ ആണ്. ലോകം മുഴുവൻ അത്‌ കണ്ടു. ആവേശം കൊണ്ടു.
അതുകൊണ്ട് ഇവിടെ പലരും ചെയ്തു കൂട്ടിയ വിവാദങ്ങൾ എല്ലാം തെറ്റാണ്. ഒരു സ്ഥലത്തു കേറി കേറി കേരളം ഒരു ശരിയത്ത് രാജ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്. പല സ്ഥലത്തും നമ്മൾ ദിവസേന ഇത്തരം വാർത്തകൾ കാണുന്നുണ്ട്. ഇവർ പതുക്കെ പിടി മുറുക്കുകയാണ്. ഇവരുടെ മുന്നിൽ കമഴ്ന്നു കിടന്നു കാലു നക്കുകയാണ് എൽഡിഎഫും യുഡിഎഫും.
ഇസ്ലാം ജന്മമെടുത്ത സൗദി അറേബ്യ യിൽ പോലുമില്ലാത്ത മത നിയമങ്ങളാണ് കേരളത്തിലും ഭാരതത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നത്. ഗൾഫ് രാജ്യങ്ങളും സൗദിയുമെല്ലാം പുരോഗമന പരമായ നിലയിലേക്ക് പോകുമ്പോൾ കേരളത്തിലെ ചിലർ 6 ആം നൂറ്റാണ്ടിലേക്ക് സമൂഹത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നു.അതുകൊണ്ട് ഈ കാര്യങ്ങൾ എല്ലാവരും മനസ്സിലാക്കണം. കേരളത്തെ ഒരു ശരിയത്ത് രാജ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതിന് തീവ്രവാദികൾ ഓരോരോ പരീക്ഷണങ്ങൾ നടത്തുകയാണ്. അതിൽ വിജയിച്ചാൽ അടുത്തതിലേക്ക് പോകും.
ശിവൻകുട്ടി മന്ത്രി പറയുന്നത് തെറ്റാണ്. ഇവിടെ ഒരു കോടതിയുണ്ട്. കോടതി വിധി അനുസരിച്ചു അവിടെ ഈ കുട്ടിയുടെ മാതാപിതാക്കളും സ്‌കൂൾ മാനേജ്മെന്റും തമ്മിൽ ഒരു ധാരണയായിട്ടുണ്ട്. ആ കുട്ടി സ്‌കൂൾ യൂണിഫോം ധരിക്കുമെന്നും നിയമങ്ങൾ പാലിക്കുമെന്നും. അത് തള്ളിക്കളഞ്ഞു നടപടിയെടുക്കാനുള്ള അധികാരം ശിവൻകുട്ടി എന്ന വിദ്യ ആഭാസ മന്ത്രിക്കില്ല എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത് !
മന്ത്രിയോടും കേരള സർക്കാറിനോടും എനിക്ക് പറയാനുള്ളത് കുമാരനാശാൻ ഒരു നൂറ്റാണ്ടിന് മുൻപ് പറഞ്ഞതാണ്.
“ഇന്നലെ ചെയ്‌തൊരബദ്ധം, മൂടർക്കിന്നത്തെ ആചാരമാവാം,നാളത്തെ ശാസ്ത്രമതാവാം, അതിൽ മൂളായ്‌ക സമ്മതം രാജൻ.”
എന്ന വരികൾ തന്നെയാണ്.

 

 

Tags: HijabMinister SivankuttyDr TP Senkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സർക്കാരിന് മുകളിലാണെന്ന് കാണിക്കാനുള്ള ശ്രമമാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് : ഇല്ലാത്ത അധികാരം കാണിച്ചിട്ട് ഒരു കാര്യവുമില്ല ; സെൻ കുമാർ

Kerala

പ്‌ളസ് വണ്‍ പാഠപുസ്തകങ്ങളില്‍ സമ്പൂര്‍ണ്ണ മാറ്റം, ഇടത് അജണ്ട നടപ്പാക്കുമെന്ന് വ്യക്തമാക്കി മന്ത്രി ശിവന്‍കുട്ടി

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

Kerala

സൈക്കിക് കോഴിയെ പോലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ വിശദീകരിച്ച്‌ ടി.പി. സെൻകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി തീച്ചൂട് ; പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി സൊമാറ്റോ

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.