Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 07:14 am IST
in Spiritual
betel leaf

betel leaf

ഹൈന്ദവ ആചാര പ്രകാരം മംഗളകര്‍മ്മങ്ങളില്‍ വെറ്റിലയ്‌ക്ക് വലിയ പ്രാധാന്യമുണ്ട്.ഏതൊരു ശുഭ കാര്യവും നടത്തുന്നതിനു തൊട്ടു മുന്പായി മുതിര്‍ന്ന വ്യക്തികള്‍ക്ക് വെറ്റിലയും പാക്കും നാണയതുട്ടും ദക്ഷിണയായി നല്‍കുന്ന ഒരു ചടങ്ങ് പരമ്പരാഗതമായി ഭാരതീയര്‍ പിന്തുടരുന്നുണ്ട്. പ്രത്യേകിച്ചും വിവാഹ കര്‍മ്മങ്ങളില്‍ ഇന്നും ഈ പതിവ് തുടരുന്നുണ്ട്. എന്നാല്‍ എന്തിനാണ് ഈ ദക്ഷിണ നല്‍കുന്നത്? അതില്‍ വെറ്റില വയ്‌ക്കുന്നതിന്റെ പ്രാധാന്യം എന്താണ്? അതിനെ കുരിച്ചറിയാം.

വെറ്റിലയെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണ്ടുവരുന്നത്. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളില്‍ ശിവനും ബ്രഹ്മാവും വസിക്കുന്നു എന്ന് പറയപ്പെടുന്നു. വെറ്റിലയുടെ ഞരമ്പുകളെല്ലാം വന്നു സംഗമിക്കുന്ന വാലറ്റത്ത് ജ്യേഷ്ഠാഭഗവതിയും വലതുഭാഗത്ത് പാർവതീദേവിയും ഇടതു ഭാഗത്ത് ഭൂമീദേവിയും ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു. ചുരുക്കത്തിൽ ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ്‌ വെറ്റില. അതുകൊണ്ട് തന്നെ മഹത്വവും മംഗള ദായകവുമായ വെറ്റിലയ്‌ക്ക് വലിയ പ്രാധാന്യമുണ്ട്.

കൂടാതെ ഐതീഹ്യപ്രകാരം ശിവപാർവ്വതിമാർ കൈലാസത്തിൽ മുളപ്പിച്ചെടുത്ത ഒരു സസ്യമാണ് വെറ്റിലയെന്നു പറയപ്പെടുന്നു. വെറ്റില പതിവായി കഴിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ശ്രീലളിതാസഹസ്രനാമത്തില്‍ ദേവിയെ താംബൂലപൂരിതമുഖി എന്നു വിശേഷിപ്പിക്കുന്നുണ്ട്. മറ്റൊരു ഇലയ്‌ക്കുമില്ലാത്ത അനേകം പ്രത്യേകതകൾ വെറ്റിലയ്‌ക്കുണ്ട്. വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നൽകിയാൽ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. ലക്ഷ്മീദേവിയുടെ വാസസ്ഥലമായ വെറ്റിലയുടെ അഗ്രഭാഗം തെക്കോട്ടോ പടിഞ്ഞാറോട്ടോ തിരിച്ചു വയ്‌ക്കരുത്. മംഗളകർമ്മത്തിനായി കൊണ്ടുവരുന്ന വെറ്റില കെട്ടഴിച്ചു വയ്‌ക്കണം.വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങൾക്ക് നല്ലതല്ല. ദക്ഷിണ കൊടുക്കുമ്പോൾ വെറ്റിലയുടെ വാലറ്റം കൊടുക്കുന്നയാളുടെ നേരെവരത്തക്കവിധമായിരിക്കണം.

ഐശ്വര്യത്തിന്റെ പ്രതീകമായ വെറ്റില വീട്ടിൽ നട്ടുപരിപാലിക്കുന്നതും ഉത്തമമാണ് . പ്രധാനവാതിലിനു മുകളിൽ വെറ്റിലകൾ ചേർത്ത് മാലയാക്കി തോരണമിടുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിറയ്‌ക്കാൻ ഉത്തമമാണ്. മറ്റൊന്ന് ഹനുമാൻസ്വാമിക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് വെറ്റിലമാല. അതിനു പിന്നിലെ ഐതീഹ്യം രാമ രാവണ യുദ്ധത്തില്‍ രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാർത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചുവെന്ന് വിശ്വാസം. ഹനുമാന് വെറ്റിലമാല സമർപ്പിച്ച് പ്രാർഥിക്കുന്നത് ശനിദോഷശാന്തിക്കും ആഗ്രഹസാഫല്യത്തിനും തൊഴില്‍ക്ലേശപരിഹാരത്തിനും ഉത്തമമാണ്.

Tags: Betel leavestemple poojadakshina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

betel leaf
Samskriti

വെറ്റില കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Samskriti

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

Samskriti

വെറ്റില കൊടുക്കുമ്പോഴും വാങ്ങുമ്പോഴും….

Kollam

വില കുത്തനെ ഇടിഞ്ഞു; വെറ്റില കര്‍ഷകര്‍ ദുരിതത്തില്‍, ഒരു കെട്ട് വെറ്റിലയ്‌ക്ക് 10 രൂപ

Palakkad

വെറ്റില വില്‍ക്കുമ്പോഴും ശേഖറിന്റെ മനസില്‍ വിരിയുന്നത് കവിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.