കൊച്ചി : രണ്ട് ദിവസത്തെ പരിശോധനയില്‍ 390 സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ ഹോണുകള്‍ കണ്ടെത്തി പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. അഞ്ച് ലക്ഷം രൂപയിലധികം പിഴ ചുമത്തി. പിടിച്ചെടുക്കുന്ന എയര്‍ ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം.
എറണാകുളം മേഖലയിലാണ് കൂടുതല്‍ ബസുകള്‍ (122 ) പിടിയിലായത്. തിരുവനന്തപുരം മേഖലയില്‍ 77 ബസുകള്‍ക്കും തൃശൂര്‍ മേഖലയില്‍ 113 ബസുകള്‍ക്കും കോഴിക്കോട് മേഖലയില്‍ 78 ബസുകള്‍ക്കും പിഴ ചുമത്തി. ആകെ 5, 18,000 രൂപയാണ് പിഴ ചുമത്തിയത്. ഈ മാസം പത്തൊമ്പതാം തീയതി വരെയാണ് പ്രത്യേക പരിശോധന.
കോതമംഗലത്ത് ബസ് സ്റ്റാന്‍ഡിലെ ചടങ്ങില്‍ പങ്കെടുക്കവെ ഗതാഗതമന്ത്രിക്ക് മുന്നിലൂടെ സ്വകാര്യ ബസ് എയര്‍ ഹോണ്‍ അടിച്ചതോടെയാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. കോതമംഗലത്ത് ഉച്ചത്തില്‍ ഫോണ്‍ അടിച്ച ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു.
ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതിനാലാണ് എയര്‍ഹോണുകള്‍ അനുവദിക്കാത്തത്.
















