തിരുവനന്തപുരം: ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഒരു സംഘം വിദ്യാര്‍ഥികള്‍ വീട് കയറി അക്രമിച്ചു. കഴിഞ്ഞ രാത്രി 9 മണിയോടുകൂടിയാണ് ആക്രമണം. ബൈക്കിലെത്തിയ 15 ഓളം വരുന്ന പ്ലസ് ടു വിദ്യാര്‍ഥികളാണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ തുണ്ടത്തില്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അഭയ് (17) യുടെ കയ്യിലും മൂക്കിലും പരിക്കേറ്റു. തുണ്ടത്തില്‍ മാധവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു വീട് കയറി അക്രമണം . കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാത്രി വീടു കയറി ആക്രമണം ഉണ്ടായത്. പരിക്കേറ്റ അഭയ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഉടന്‍ തന്നെ പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
















