ന്യൂദല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‌റെ മകനെതിരായ ഇഡി സമന്‍സിനെക്കുറിച്ച് വാര്‍ത്ത അച്ചടിച്ച പത്രത്തിന് മനോരോഗമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. യുഡിഎഫിന്റെ പ്രചാരണം ചില പത്രങ്ങള്‍ ഏറ്റെടുത്തു.സമന്‍സ് കിട്ടിയെന്ന് താന്‍ സ്ഥിരീകരിച്ചിട്ടില്ല. പല മാധ്യമങ്ങളും ഇഡിയുടെ ഏജന്റുമാരാണ്. മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ രണ്ടുവര്‍ഷം മുമ്പ് അയച്ച നോട്ടീസില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല എങ്കില്‍ കെട്ടിച്ചമച്ചതാണ് എന്നാണ് പറഞ്ഞത്. അസംബന്ധം ആണ് ഇതെല്ലാം എന്ന് എനിക്കും മുഖ്യമന്ത്രിക്കും സംശയം ഇല്ല. മനോരമയുടെ നേതൃത്വത്തിലുള്ള അസംബന്ധമാണോ , ഇഡിയുടെ നേതൃത്വത്തിലുള്ള അസംബന്ധമാണോ എന്ന് കാര്യത്തിലേ അവ്യക്തതയുള്ളൂ. മുഖ്യമന്ത്രി പ്രതികരിച്ചതോടെ എല്ലാറ്റിലും വ്യക്തത വന്നു എന്നാണ് പാര്‍ട്ടിയുടെ ബോധ്യമെന്നും ബേബി പറഞ്ഞു.
















