തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയര്‍ത്തുന്നയിടങ്ങളില്‍, ഐക്യരാഷ്‌ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 24ന്, ദേശീയപതാകയ്‌ക്കൊപ്പം യു.എന്‍. പതാകയും ഉയര്‍ത്താമെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്ഭവന്‍, നിയമസഭ, ഹൈക്കോടതി എന്നിവിടങ്ങളില്‍ യു.എന്‍. പതാക ഉയര്‍ത്താന്‍ പാടില്ല. മറ്റിടങ്ങളില്‍ ഫ്‌ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ പാലിച്ച് പതാകകള്‍ ഉയര്‍ത്താമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ലോകത്ത് സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1945 ഒക്ടോബര്‍ 24 നാണ് ഐക്യരാഷ്‌ട്രസംഘടന രൂപം കൊണ്ടത്. നാളിതുവരെ ലോകത്ത് സമാധനപ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഒരു പരിധി വരെ അത് തടയാനും മനുഷ്യജീവിതം സ്വസ്ഥമാക്കാനും ഐക്യരാഷ്‌ട്ര സംഘടനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. 1948 മുതല്‍ ഒക്ടോബര്‍ 24 യു.എന്‍ ദിനമായി ആചരിയ്‌ക്കുന്നു.
















