കൊല്‍ക്കത്ത: മകളെ ഒഡീഷയിലേക്ക് തിരികെ കൊണ്ടുപോകുമെന്നും ബംഗാളില്‍ അവളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും കൂട്ടബലാത്സംഗത്തിന് ഇരയായ ഒഡീഷയില്‍ നിന്നുള്ള എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പറഞ്ഞു. ‘ഏത് നിമിഷവും അവള്‍ കൊല്ലപ്പെടാം, അതുകൊണ്ടാണ് ഞങ്ങള്‍ അവളെ ഒഡീഷയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത്. ബംഗാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.’ പിതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഒഡീഷയിലെ ജലേശ്വറില്‍ നിന്നുള്ള 23 കാരി ദുര്‍ഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. ഒരു സുഹൃത്തിനൊപ്പം പുറത്തുപോയപ്പോള്‍ ചില അക്രമികള്‍ അവരെ ബലാത്സംഗം ചെയ്യുകയായിരുന്നു.
















