ന്യൂദല്‍ഹി: 1984 ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ നടപടിയായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം പറഞ്ഞു. അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്ന് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള സിഖ് വിഘടനവാദികളെ തുരത്താനുള്ള സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍.
‘ആ തെറ്റിന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സ്വന്തം ജീവന്‌റെ വില കൊടുത്തു’വെന്നും ചിദംബരം പറഞ്ഞു. സൈന്യം, പോലീസ്, ഇന്റലിജന്‍സ്, സിവില്‍ സര്‍വീസ് എന്നിവയുടെ കൂട്ടായ തീരുമാനമായിരുന്നു അതെന്നതിനാല്‍ അവരെ മാത്രം അതിനു കുറ്റപ്പെടുത്താനാവില്ല.
1984 ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകര്‍ കൊലപ്പെടുത്തുന്നതിലേക്ക് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ നയിച്ചു. അത് ഇന്ത്യയിലുടനീളം വ്യാപകമായ സിഖ് വിരുദ്ധ കലാപങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
















