Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മുസ്ലീം ആയതുകൊണ്ട് ആര്‍എസ്എസ് തന്നെ അവരുടെ റൂട്ട് മാര്‍ച്ചില്‍ നിന്നും മാറ്റി നിര്‍ത്തിയില്ല’- ജന്മം കൊണ്ട് മുസ്ലിമായ രശ്മി ആയിഷ പറയുന്നു

ആര്‍എസ്എസിനെക്കുറിച്ച് മുസ്ലിങ്ങള്‍ക്കിടയില്‍ പരക്കുന്നത് മുഴുവന്‍ നുണക്കഥകളാണെന്ന് മുസ്ലിമായി ജനിക്കുകയും പിന്നീട് ആര്‍എസ്എസ് സഹയാത്രികയാവുകയും ചെയ്ത രശ്മി ആയിഷ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 09:12 pm IST
in Kerala
ജന്മം കൊണ്ട് മുസ്ലിമാണെങ്കിലും ആര്‍എസ്എസിനൊപ്പം ഉറച്ചുനില്‍ക്കുന്ന കിംസ് സിഇഒയും ഡയറക്ടറും ആയ രശ്മി ആയിഷ (ഇടത്ത്) രശ്മി ആയിഷ പി. പരമേശ്വര്‍ജിയ്ക്കൊപ്പം (വലത്ത്)

ജന്മം കൊണ്ട് മുസ്ലിമാണെങ്കിലും ആര്‍എസ്എസിനൊപ്പം ഉറച്ചുനില്‍ക്കുന്ന കിംസ് സിഇഒയും ഡയറക്ടറും ആയ രശ്മി ആയിഷ (ഇടത്ത്) രശ്മി ആയിഷ പി. പരമേശ്വര്‍ജിയ്ക്കൊപ്പം (വലത്ത്)

തിരുവനന്തപുരം: ആര്‍എസ്എസിനെക്കുറിച്ച് മുസ്ലിങ്ങള്‍ക്കിടയില്‍ പരക്കുന്നത് മുഴുവന്‍ നുണക്കഥകളാണെന്ന് മുസ്ലിമായി ജനിക്കുകയും പിന്നീട് ആര്‍എസ്എസ് സഹയാത്രികയാവുകയും ചെയ്ത രശ്മി ആയിഷ പറയുന്നു. ആര്‍എസ്എസിന് 100 വര്‍ഷം തികയുന്ന അവസരത്തില്‍ ഈയിടെ രശ്മി ആയിഷ ആര്‍എസ്എസിനെക്കുറിച്ച് ഫെയ്സ് ബുക്കില്‍ എഴുതിയ പോസ്റ്റ് വൈറലായി പ്രചരിച്ചിരുന്നു.

“മുസ്ലിങ്ങളെ മുഴുവന്‍ പാകിസ്ഥാനിലേക്ക് കൊണ്ടുപോകുന്നത് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നാണ് ഇത്രയും കാലം കേട്ടുവന്നിരുന്നത്. ഇസ്ലാംമതത്തെ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണ് ആര്‍എസ്എസ് എന്നും പറഞ്ഞുകേട്ടിരുന്നു. പക്ഷെ ഇത് എല്ലാം നുണക്കഥകളാണ്.”- രശ്മി ആയിഷ പറയുന്നു. ഇന്ന് ആരോഗ്യരംഗത്തെ കേരളത്തിലെ പ്രമുഖ സ്ഥാപനമായ കിംസിന്റെ സിഇഒയും ഡയറക്ടറും ആണ് രശ്മി ആയിഷ.രശ്മി ആയിഷയുടെ ഉള്ളില്‍ ആര്‍എസ്എസിനോടുണ്ടായിരുന്ന അറപ്പും വെറുപ്പും പത്ത് വര്‍ഷക്കാലത്തിനിടയില്‍ ആര്‍എസ് എസിനോടുള്ള സ്നേഹവും കരുതലുമായി മാറുകയായിരുന്നു.  ജനം ടിവിയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രശ്മി ആയിഷ തന്റെ മനസ്സ് തുറന്നത്.

രശ്മി ആയിഷ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം

“മുസ്ലിം മതം ഇല്ലാതാക്കുക എന്നതും മുസ്ലിങ്ങളെല്ലാം എവിടെനിന്നോ വന്നുകയറിയവരാണ് അതുകൊണ്ട് ഈ നാട് മുസ്ലിങ്ങള്‍ക്കുള്ളതല്ല എന്നതും മുസ്ലിങ്ങളെ അക്രമിക്കാന്‍ സാധ്യതയുള്ള ശക്തമായ സംഘടനയാണ് ആര്‍എസ്എസ് എന്നതും ഒക്കെ ആര്‍എസ്എസിനെതിരായി മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന ആശയങ്ങളായിരുന്നു. ശാരീരികമായും സുശക്തമായ സംഘടന ആയതിനാല്‍ മുസ്ലിങ്ങളെ ആക്രമിക്കുമെന്ന ഭീതിയും ഉണ്ടായിരുന്നു. ഞാനും ആര്‍എസ്എസിനെ വളരെ നെഗറ്റീവായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ പണ്ട് ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ച് കാണുമ്പോള്‍ ഭയത്തോടെയും ദേഷ്യത്തോടെയും വിഷമത്തോടെയും ഞാന്‍ നോക്കിക്കാണുമായിരുന്നു. ഇവരാണ് നാളെ നമ്മളെയെല്ലാം പുറത്താക്കാന്‍ പോകുന്നത് അല്ലെ…എന്ന രീതിയില്‍ വളരെ നെഗറ്റീവോടെയാണ് ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ കണ്ടിരുന്നത്. “- രശ്മി ആയിഷ പറയുന്നു. “പിന്നീടാണ് ആര്‍എസ് എസ് എന്നത് ഭാരതത്തിന്റെ വളര്‍ച്ചയ്‌ക്കും വ്യക്തിയുടെ പുരോഗതിയ്‌ക്കും വേണ്ടി നിലകൊള്ളുന്ന സംഘടനയാണെന്ന് മനസ്സിലായത്. അതുകൊണ്ടാണ് ആര്‍എസ്എസിന് 100 വയസ്സ് തികയുള്ള വേളയില്‍ ആ സംഘടനയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്ന ഒരു കുറിപ്പ് ഞാന്‍ ഫെയ്സ് ബുക്കില്‍ പങ്കുവെച്ചത്. “- ഫെയ്സ്ബുക്കില്‍ വൈറലായി മാറിയ ആര്‍എസ്എസിനെക്കുറിച്ചുള്ള തന്റെ പോസ്റ്റിനെക്കുറിച്ച് രശ്മി ആയിഷ വിശദീകരിച്ചു.

ആര്‍എസ്എസിനെക്കുറിച്ച് കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നതെല്ലാം നുണപ്രചാരണമാണെന്ന് മനസ്സിലായെന്ന് രശ്മി ആയിഷ പറയുന്നു. മുസ്ലിം ആയതുകൊണ്ടൊന്നും തന്നെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയില്ലെന്നും രശ്മി ആയിഷ അഭിമാനത്തോടെ പറയുന്നു.

“ഞാന്‍ ഒരു സ്ത്രീയായി ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചില്‍ നില്‍ക്കുമ്പോള്‍ കൂടെയുള്ളവരെല്ലാം എന്റെ സഹോദരങ്ങള്‍ എന്ന് അഭിമാനത്തോടെ ഞാന്‍ ചിന്തിക്കുന്നു. നാളെ ഒരു പ്രശ്നം വന്നാല്‍ എനിക്ക് വേണ്ടി നിലകൊള്ളുന്ന എന്റെ സഹോദരങ്ങള്‍ എന്ന രീതിയിലാണ് ഞാന്‍ ആ ആര്‍എസ്എസ് പ്രവര്‍ത്തകരെ കാണുന്നത്. അവരുടെ ജീവന്‍ പോയാലും നമ്മുടെ ജീവിതം കാക്കണം എന്ന് ചിന്തിക്കുന്നവര്‍. “- ആര്‍എസ്എസ് പ്രവര്‍ത്തകരെ ശ്ലാഘിച്ചുകൊണ്ട് രശ്മി ആയിഷ പറ‍യുന്നു.

സംഘവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഏക മുസ്ലിം വനിത താനല്ലെന്നും ഏക മുസ്ലിം താനല്ലെന്നും രശ്മി ആയിഷ പറയുന്നു. കിംസ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ചില നല്ല സ്വഭാവക്കാരെ കാണാനിടയാക്കിയതാണ് രശ്മി ആയിഷയുടെ മനസ്സില്‍ വലിയ മാറ്റമുണ്ടാക്കിയത്. കാരണം ഈ നല്ല ആളുകളെല്ലാം ആര്‍എസ് എസ് പ്രവര്‍ത്തകരാണ്. മുസ്ലിങ്ങളെ വെറുക്കുന്ന ആര്‍എസ്എസില്‍ എങ്ങിനെയാണ് ഇത്രയും നല്ല ആളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റുന്നത് എന്ന് രശ്മി ആയിഷ ചിന്തിച്ചു. അവരുമായുള്ള ചെറിയ ചെറിയ സംഭാഷണങ്ങളിലൂടെയാണ് ആര്‍എസ്എസ് എന്താണെന്ന് രശ്മി ആയിഷ മനസ്സിലാക്കാന്‍ തുടങ്ങുന്നത്. ഞങ്ങളെ ഇത്രയും നല്ല മനുഷ്യരാക്കിയത് സംഘമാണ് എന്നാണ് ഇവര്‍ എല്ലാവരും പറയുന്നത്. അതോടെയാണ് ആര്‍എസ്എസിനെക്കുറിച്ചറിയാന്‍ ആകാംക്ഷ വര്‍ധിച്ചത്. അറിയുന്തോറും ആര്‍എസ്എസിനോടുള്ള പ്രേമം കൂടിവന്നു. ഒരു കാലത്ത് വളരെ ഭീതിയോടെ ആര്‍എസ്എസിനെ നോക്കിക്കണ്ടിരുന്ന രശ്മി ആയിഷ ഇന്ന് നല്ലൊരു ആര്‍എസ്എസ് സഹയാത്രികയാണ്. ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചില്‍ വരെ പങ്കെടുക്കുന്നു. കിംസ് ആശുപത്രിയുടെ സിഇഒയും ഡയറക്ടറും ആയ രശ്മി ആയിഷ ആര്‍എസ്എസിനെക്കുറിച്ച് പറയുന്നത് ഇതാണ്:”നിങ്ങളുടെ വ്യക്തിവികാസത്തിന് പ്രയത്നിക്കുക, അതിനൊപ്പം രാഷ്‌ട്ര വികസനത്തിനും പരിശ്രമിക്കുക. – ഇതാണ് സംഘത്തിന്റെ തത്വം.”

Tags: RSS not antimuslimRSS is not anti islamKims healthRSSMohan BhagavatRSS@100Reshmi AyshaKIMS Director Reshmi Aysha100 years of RSS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

News

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.