ആലപ്പുഴ ; ശബരിമല സ്വർണ്ണക്കടത്ത് കേസിൽ വ്യത്യസ്ത പ്രതിഷേധവുമായി ആലപ്പുഴ സൗത്തിലെ മഹിളാ മോർച്ചാ പ്രവർത്തകർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, സന്തോഷ്കുമാർ എന്നിവരെ തടഞ്ഞ് നിർത്തി രാജി വെക്കണമെന്ന കത്ത് കൈമാറി. ചെറിയനാട് ദേവസ്വം ഹയർസെക്കൻഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.
ബിജെപി പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞതിനെ തുടർന്ന് ദേവസ്വം മന്ത്രി വി എൻ വാസവനും മുഖ്യപ്രഭാഷകൻ ദേവസ്വം പ്രസിഡന്റ് അഡ്വ പി.എസ് പ്രശാന്തും പരിപാടി ഉപേക്ഷിച്ചു. “ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചുകൂടേ സർ. അമ്പലം വിഴുങ്ങികളായ മന്ത്രിയും ദേവസ്വംബോർഡും രാജിവെക്കണം” എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.
മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ പൊന്നമ്മ സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി അഡ്വ ഹേമ, ജില്ലാ ജനറൽ സെക്രട്ടറിമാരായ മഞ്ജു അനിൽ, പുഷ്പാ ഹരിമോഹൻ, ബിജെപി നേതാക്കളായ അഡ്വ കെ കെ അനൂപ്, പി ബി അഭിലാഷ്, സതീഷ് കൃഷ്ണൻ, പ്രമോദ് കാരക്കാട്, ഡി വിനോദ്കുമാർ, സജുകുരുവിള, ശ്രീജാ പദ്മകുമാർ, അനീഷ് മുളക്കുഴ എന്നിവർ നേതൃത്വം നൽകി.
















