Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.ഇ.ബി. മേനോന് നിത്യവിശ്രാന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 11:25 am IST
in Kerala
കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്റെ ഭൗതികശരീരം ആലുവ എംജി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്റെ ഭൗതികശരീരം ആലുവ എംജി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

 

ആലുവ: അഞ്ചു പതിറ്റാണ്ടിന്റെ സഫലസംഘ ജീവിതം അഗ്നിശോഭയാര്‍ന്ന് അമരസ്മൃതിയായുര്‍ന്നു. പൂര്‍ണാതീരത്ത് വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിലെ സ്മൃതി മണ്ഡപത്തിനു സമീപം മാനസഗുരു മാധവ്ജിയുടെ തേജസ്സുറ്റ സാന്നിധ്യത്തിനരികില്‍ പി.ഇ.ബി. മേനോന് നിത്യവിശ്രാന്തി. ആദര്‍ശത്തിന്റെ കെടാവിളക്കായിരുന്ന ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, പ്രിയപ്പെട്ട മേനോന്‍ സാറിന് പൗരാവലി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഇന്നലെ വൈകിട്ട് ഹരേ രാമ മന്ത്രങ്ങള്‍ മുഴങ്ങിയ വേളയില്‍ മകന്‍ വിഷ്ണുപ്രസാദ് ചിതയില്‍ അഗ്നിപകര്‍ന്നു. ചന്ദ്രശേഖര ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ കെ.ഡി. അനില്‍കുമാര്‍ സംസ്‌കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. വേദപണ്ഡിതന്‍ നീലകണ്ഠ ജോഷിയില്‍ നിന്നു ശ്രീവിദ്യ ദീക്ഷ സ്വീകരിച്ച് പൂര്‍ണ ഉപാസകനായതിനാല്‍ ശരീരത്തില്‍ നിന്നു ദേവീ ചൈതന്യത്തെ താന്ത്രിക ആചാര്യന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, സതീശന്‍ ഭട്ടതിരി എന്നിവരുടെ നിര്‍ദേശത്തില്‍ മകന്‍ കര്‍മങ്ങള്‍ ചെയ്ത് നീക്കി. തുടര്‍ന്ന് ഭൗതികദേഹം ചിതയിലേക്കെടുത്തു. കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ മണ്ഡപത്തിന് മുമ്പിലാണ് ചിതയൊരുക്കിയിരുന്നത്. പാമ്പാടി ഐവര്‍മഠത്തില്‍ നിന്നുള്ളവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.

ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹും അഖില ഭാരതീയ കാര്യകാരി സദസ്യനുമായ വി. ഭാഗയ്യ, മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് അഖില ഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനന്‍, ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ദക്ഷിണ ക്ഷേത്ര കാര്യവാഹും ജന്മഭൂമി എംഡിയുമായ എം. രാധാകൃഷ്ണന്‍, കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍, ദക്ഷിണ കേരള പ്രാന്തസംഘചാലക് പ്രൊഫ. എം.എസ്. രമേശ്, ഉത്തര കേരള പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം, ദക്ഷിണ കേരള പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു, ഉത്തര കേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, ഉത്തര കേരള പ്രാന്തപ്രചാരക് അ. വിനോദ്, ഉത്തര കേരള സേവാ പ്രമുഖ് എം.സി. വത്സന്‍, എറണാകുളം വിഭാഗ് സംഘചാലക് ആമേട വാസുദേവന്‍ നമ്പൂതിരി, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഗ്രാമവികാസ് ഗതിവിധി സംസ്ഥാന സംയോജകന്‍ ടി.യു. മോഹനന്‍, സഹ സംയോജകന്‍ സി.ജി. കമലാകാന്തന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, ര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാര്‍ പ്രമുഖ് എം. ഗണേഷ്, സേവിക സമിതി സംസ്ഥാന നിധി പ്രമുഖ് അഡ്വ. മിനി ഗോപിനാഥ്, സേവാഭാരതി ഉത്തര കേരള പ്രാന്ത സേവാ പ്രമുഖ് ഗിരീഷ്, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, തന്ത്രവിദ്യാപീഠം എക്‌സി. ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ കുഞ്ഞി, വ്യവസായി അനിമോന്‍ തൊടുപുഴ, ശബരിമല മുന്‍ മേല്‍ശാന്തിമാരായ ബാലമുരളി, മൂവാറ്റുപുഴ മഹേഷ് നമ്പൂതിരി, ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ബിജെപി കള്‍ച്ചറല്‍ സെല്‍ സംസ്ഥാന കണ്‍വീനറും ജനം ടിവി ചെയര്‍മാനുമായ ജി. സുരേഷ്‌കുമാര്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, ചലച്ചിത്ര താരങ്ങളായ ദേവന്‍, സിദ്ദിഖ് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Tags: RSS KeralaPEB Menon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

Varadyam

അവര്‍ കണ്ട ആര്‍എസ്എസ്

Varadyam

രഘുനന്ദനെ ഓര്‍ക്കുമ്പോള്‍

എറണാകുളം ഭാസ്‌കരീയത്തില്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച ആര്‍. ഹരി അനുസ്മരണ പരിപാടിയില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ സംസാരിക്കുന്നു. എം. രാജശേഖര പണിക്കര്‍, പി.ആര്‍. ശശിധരന്‍, അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഹരിയേട്ടന്‍ ഋഷിതുല്യന്‍: ധാര്‍മികതയിലൂടെ മാത്രമേ പരിവര്‍ത്തനം സാധ്യമാകൂ: സുനില്‍ ആംബേക്കര്‍

Kerala

പി. വാസുദേവന്‍ സംഘത്തെ സ്വജീവിതവുമായി ലയിപ്പിച്ചു: സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.