കാസര്‍ഗോഡ് : കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ആക്രമണവും അസഭ്യവര്‍ഷവും നടത്തി. ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പള്ളിക്കരയില്‍ വച്ചാണ് സംഭവം. കാസര്‍ഗോഡ് – കോട്ടയം ബസിന് കുറുകെ കാര്‍ നിര്‍ത്തിയായിരുന്നു അക്രമം.
പള്ളിക്കരയില്‍ വെച്ച് ബസ് കാറിനെ മറികടന്നെന്ന പേരിലായിരുന്നു കാര്‍ കുറുകെയിട്ടതും ബസ് അടിച്ചു തകര്‍ത്തതും. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു.
KL 14 AA 4646 കാറിലെത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയത്. യാത്രക്കാരെ സാക്ഷിയാക്കി ഡ്രൈവറെ അസഭ്യം പറഞ്ഞ ശേഷം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച് തകര്‍ത്തു. സൈഡ് ഗ്ലാസ് പൊട്ടി ഡ്രൈവര്‍ അബ്ദുള്‍ സമീറിന്റെ കൈക്ക് മുറിവ് പറ്റി.















