ആലപ്പുഴ:കായംകുളത്ത് യുവാവിന്റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ്. തിരുവനന്തപുരം കാരക്കോണം സ്വദേശി സജിയെന്ന ഷിബുവാണ് (49) അയല്‍വാസികളുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
കൊലപാതക കുറ്റം ചുമത്തി ഏഴു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സജിയുടെ ഭാര്യയുടെ മൊഴി പ്രകാരമാണ് കേസ്. കാരക്കോണം സ്വദേശി സജി വര്‍ഷങ്ങളായി കായംകുളം ചേരാവള്ളിയിലാണ് താമസം.
അയല്‍വാസിയായ രണ്ട് വയസുകാരന്റെ കൈചെയ്ന്‍ മോഷ്ടിച്ചു എന്നാരോപിച്ച് കഴിഞ്ഞ രാത്രി കുട്ടിയുടെ പിതാവ് ഉള്‍പ്പടെ ഉള്ളവര്‍ ചേര്‍ന്ന് വീടിന്റെ പരിസരത്തു വെച്ച് സജിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ കുഴഞ്ഞു വീണ സജിയെ നാട്ടുകാര്‍ പ്രാഥമിക ചികിത്സ നല്‍കി ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലുള്ള ആളാണ് സജി. പ്രതികള്‍ സജിയുടെ നെഞ്ചത്ത് ഇടിച്ചും ചവിട്ടിയും പരിക്കേല്പിച്ചു എന്ന് പൊലിസ് എഫ് ഐ ആറില്‍ പറയുന്നുണ്ട്. മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാകു.
















