കണ്ണൂര്‍:തളിപ്പറമ്പില്‍ വന്‍ തീപിടുത്തം. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെ വി ഷോപ്പിംഗ് കോംപ്ലക്‌സിലാണ് തീപിടുത്തം ഉണ്ടായത്.
നാല്‍പതോളം കടകളാണ് ഈ കെട്ടിടസമുച്ചയത്തിലുളളത്.ഇതില്‍ 15 ഓളം കടകള്‍ പൂര്‍ണമായി കത്തി.ജില്ലയിലെ എല്ലാ അഗ്നിരക്ഷാ യൂണിറ്റുകളില്‍ നിന്നും സംഘങ്ങള്‍ എത്തി തീ അണയ്‌ക്കാന്‍ ശ്രമിക്കുകയാണ്.പൊലീസും വ്യാപാരികളും തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിരക്ഷാ സേനയ്‌ക്ക് സഹായവുമായി രംഗത്തുണ്ട്.
വൈകിട്ട് 5.15ഓടെയാണ് തീ പടരാന്‍ തുടങ്ങിയത്. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം. തീപിടുത്തത്തില്‍ ഇതുവരെ ആളപായം ഇല്ല.
















