കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ആക്രമണം നടത്തിയതില്‍ അതൃപ്തി പരസ്യമാക്കി പ്രതി സനൂപിന്റെ ഭാര്യ രംബീസ. നിയമപരമായി നീങ്ങുകയായിരുന്നു വേണ്ടിയിരുന്നതെന്നും സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്നും രംബീസ പറഞ്ഞു. മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷിക്കാന്‍ കഴിഞ്ഞേനെയെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പറഞ്ഞു. ഇതു കേട്ടപ്പോള്‍ മുതല്‍ സനൂപ് ഡിപ്രെഷനിലായിരുന്നു.
രാത്രിയില്‍ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കുമായിരുന്നു. നട്ടപ്പാതിരയ്‌ക്ക് പോലും മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരിക്കും.രംബീസ പറഞ്ഞു.
മകളുടെ മരണത്തില്‍ നീതി വേണം.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മുക്കുമോ എന്ന് സംശയിക്കുന്നു. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ഇനി ഒറ്റക്ക് നിയമ പോരാട്ടം നടത്തുമെന്നും അവര്‍ പറഞ്ഞു.















