തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. വെള്ളിയാഴ്ച വരെ നിശ്ചയിച്ചിരുന്ന സമ്മേളനം വ്യാഴാഴ്ച അവസാനിപ്പിക്കാനാണ് നീക്കം.
സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം മൂലം നിയമസഭാ നടപടികള്‍ തുടര്‍ച്ചയായി സ്തംഭിക്കുന്നുണ്ട്.വെള്ളിയാഴ്ച പരിഗണിക്കേണ്ട ബില്ലുകള്‍ വ്യാഴാഴ്ച പാസാക്കാനാണ് സാധ്യത.
നിയമനിര്‍മാണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിവ്യാഴാഴ്ച തന്നെ സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ധാരണ.അതിനിടെ, ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങളാണ് ബുധനാഴ്ച അരങ്ങേറിയത്.
മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി.
















