ഹൈദരാബാദ്: പാലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കിടെ ഇഫ്‌ളു യൂണിവേഴ്സിറ്റിയിൽ വൻ സംഘര്‍ഷം. വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഘർഷം. എബിവിപി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.തങ്ങളുടെ പോസ്റ്റർ കീറിയതാണ് പ്രശ്നത്തിന് കാരണമെന്ന് ഇവർ പറഞ്ഞു.
പരിപാടിക്ക് ശേഷം പോസ്റ്ററുകൾ കാന്റീനിന്റെ മുന്നിൽ ഒട്ടിച്ചുവെച്ചിരുന്നു. വിദ്യാർഥികൾ കാന്റീനിലേക്ക് പോയതിന് പിന്നാലെ എബിവിപിക്കാർ എത്തുകയും പോസ്റ്ററുകൾ കീറിയെറിയുകയുമായിരുന്നുവെന്നും ഇവർ പറഞ്ഞു.
ഇത് ചോദ്യം ചെയ്തവരെ എബിവിപിക്കാർ മർദിച്ചു. പൊലീസുകാർ പക്ഷാപാതപരമായാണ് പെരുമാറിയതെന്നും എബിവിപിക്കാർ അല്ലാത്തവർ പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടതായും വിദ്യാർഥികൾ പറഞ്ഞു. പെൺകുട്ടികളെ പുരുഷ പൊലീസുകാർ മർദിച്ചുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
















