കോട്ടയം: കാണക്കാരിയില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്ന ജെസിയുടെ മൊബൈല്‍ ഫോണ്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കാംപസിലെ കുളത്തില്‍ നിന്ന് കണ്ടെടുത്തു. ഫോണ്‍ കുളത്തില്‍ ഉപേക്ഷിച്ചുവെന്ന ഭര്‍ത്താവ് സാം കെ ജോര്‍ജിന്റെ മൊഴിപ്രകാരമാണ് സ്‌കൂബ ടീമിന്‌റെ നേതൃത്വത്തില്‍ കുളത്തില്‍ തെരച്ചിലില്‍ നടത്തിയത്.
കഴിഞ്ഞ മാസം 26നാണ് സാം രണ്ടാം ഭാര്യയായ ജെസിയെ കൊലപ്പെടുത്തി മൃതദേഹം ഇടുക്കി ചെപ്പുകുളത്ത് ഉപേക്ഷിച്ചത്. തുടര്‍ന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കാംപസിലെ സഹപാഠിയായ ഇറാനിയന്‍ യുവതിക്കൊപ്പം മൈസൂരിലേക്കു കടക്കുകയായിരുന്നു. ജെസി വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്ന മക്കളുടെ പരാതിയിലാണ് കേസെടുക്കുന്നതും സാമിനെ പൊലീസ് അറസ്റ്റു ചെയ്യുന്നതും. ചോദ്യം ചെയ്യലില്‍ ജെസിയെ കൊന്ന് കൊക്കയില്‍ തള്ളിയ കാര്യം സാം സമ്മതിക്കുകയായിരുന്നു.
















