അബുജ: നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ വംശനാശം നേരിടുകയാണെന്നും ലക്ഷങ്ങള്‍ വംശഹത്യക്കരികിലാണെന്നും ദ ന്യൂസ് വീക്ക്. നിരവധി സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ലക്ഷക്കണക്കിനാളുകളാണ് നൈജീരിയയില്‍ മരണത്തെ മുഖാമുഖം കാണുന്നത്. ജിഹാദി സംഘടനകള്‍ ക്രിസ്ത്യാനികളെ തുടച്ചുനീക്കുകയാണ്. വൈകാതെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ ഇല്ലാതാകും. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സ്ഥാപകന്‍ എമേക ഉമഗ്ബാലാസി പറഞ്ഞു. ഇത് നൈജീരിയയിലെ ക്രിസ്ത്യാനികളുടെ ഭയമാണ്. ക്രിസ്ത്യന്‍ മനുഷ്യാവകാശ അഭിഭാഷകന്‍ ജാബീസ് മൂസ പറഞ്ഞു. അവിടെ പള്ളികള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസത്തിന്റെ പേരിലാണ് അവിടെ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം 4476 ക്രിസ്ത്യാനികളാണ് ലോകമെമ്പാടുമായി കൊല്ലപ്പെട്ടത്. അതില്‍ 3100 പേരും കൊല്ലപ്പെട്ടത് നൈജീരിയയിലാണ്. സബ്‌സഹാറന്‍ ആഫ്രിക്കയില്‍ 162 ലക്ഷം ക്രിസ്ത്യാനികളാണ് ഉള്ളത്. അവരില്‍ മിക്കവരും വീടും കുടിയും നഷ്ടപ്പെട്ടവരാണ്. 2009 ലാണ് ബോക്കോ ഹറാം എന്ന ഇസഌമിക ഭീകരസംഘടന ശക്തിയാര്‍ജിച്ചത്. അന്നുതൊട്ട് ഇന്നുവരെയായി 19,100 പള്ളികള്‍ തകര്‍ക്കപ്പെട്ടു.
ബോക്കോ ഹറാം, ഫുലാനി ഭീകരര്‍, വെസ്റ്റ് ആഫ്രിക്കന്‍ ഐഎസ് തുടങ്ങിയവയാണ് പള്ളി തകര്‍ക്കുന്നതിലും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ജിഹാദി സംഘടനകളെന്ന് മൂസ പറഞ്ഞു.















