Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാലുശ്ശേരിക്കോട്ട ക്ഷേത്രത്തിലും സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടപ്പെട്ടു; മുന്‍ എക്‌സി. ഓഫീസറെ വിളിച്ചുവരുത്തി പരിശോധന നടത്തിയത് 20 മാസത്തിന് ശേഷം

ടി.കെ. ബിജീഷ്‌കുമാര്‍byടി.കെ. ബിജീഷ്‌കുമാര്‍
Oct 7, 2025, 12:15 pm IST
inKerala, Kozhikode

ബാലുശ്ശേരി (കോഴിക്കോട്): ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ മോഷണത്തിന് പിന്നാലെ ഉത്തര കേരളത്തിലെ പ്രശസ്ത ക്ഷേത്രമായ ബാലുശ്ശേരിക്കോട്ട ശ്രീപരദേവതാ ക്ഷേത്രത്തിലും സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് വിവരം. മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ ഉരുപ്പടികളില്‍ കുറവ് കണ്ടെത്തിയത്.

സ്ഥലംമാറി പോയ എക്‌സിക്യൂട്ടീവ് ഓഫീസറെ സ്വര്‍ണവും വെള്ളിയും സൂക്ഷിച്ച ലോക്കറിന്റെയും മുറിയുടേയും താക്കോലുമായി വിളിച്ച് വരുത്താനായത് 20 മാസത്തിന് ശേഷമാണ്. മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചതായാണ് സൂചന. ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചതില്‍പ്പെട്ട നാലോ അഞ്ചോ സ്വര്‍ണ ഉരുപ്പടികളാണ് നഷ്ടപ്പെട്ടത്. ഇത് ഏകദേശം 20 പവനോളം വരുമെന്നാണ് വിവരം. നഷ്ടമായ സ്വര്‍ണത്തിന്റെ കൃത്യമായ കണക്ക് പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായില്ല. സ്വര്‍ണം തിരിച്ചെത്തിക്കാന്‍ ദേവസ്വം വെരിഫിക്കേഷന്‍ ഓഫീസര്‍ എട്ടിന് അവസാന സമയം അനുവദിച്ചതായും വിവരമുണ്ട്.

2016ല്‍ ചുമതലയേറ്റ ബാലുശ്ശേരിക്കോട്ട ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എട്ടു വര്‍ഷത്തെ സേവനത്തിനു ശേഷം 2023 ഡിസംബറില്‍ കൊയിലാണ്ടി കൊല്ലം പിഷാരികാവിലേക്ക് മാറിയപ്പോള്‍ പകരം വന്ന എക്‌സി. ഓഫീസര്‍ക്ക് ക്ഷേത്രത്തിലെ സ്വര്‍ണം, വെള്ളി ഉരുപ്പടികളുടേയും മറ്റും കണക്കുകള്‍ നല്‍കിയിരുന്നില്ല. അന്നത്തെ എക്‌സി. ഓഫീസര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കണക്കുകള്‍ നല്‍കിയില്ല. ഒരു വര്‍ഷത്തിനു ശേഷം ഈ എക്‌സി. ഓഫീസര്‍ മാറി മറ്റൊരാള്‍ ചുമതലയേറ്റു. ആറു മാസം ചുമതലയിലില്‍ ഉണ്ടായിരുന്ന ഇയാള്‍ ഉരുപ്പടികള്‍ ലഭിക്കാത്തത് സംബന്ധിച്ച് ബോര്‍ഡിനെ രേഖാമൂലം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഇപ്പോള്‍ മൂന്നാമതായി എത്തിയ എക്‌സി. ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സപ്തം. 18ന് ആരോപണ വിധേയനായ എക്‌സി. ഓഫീസറെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി ദേവസ്വം വെരിഫിക്കേഷന്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ സ്വര്‍ണാഭരണങ്ങളും മറ്റും പരിശോധിച്ചത്. ഈ പരിശോധനയിലാണ് സ്വര്‍ണ ഉരുപ്പടികളുടെ കുറവ് കണ്ടത്. തുടര്‍ന്ന് ഒക്ടോ. 3 ന് തന്നെ കുറവുള്ള സ്വര്‍ണം ക്ഷേത്രത്തില്‍ എത്തിക്കുമെന്ന് ആരോപണവിധേയനായ മുന്‍ എക്‌സി. ഓഫീസര്‍ ഉറപ്പ് നല്‍കിയിരുന്നു. പറഞ്ഞ ദിവസം സ്വര്‍ണം എത്തിക്കാത്തതിനെ തുടര്‍ന്ന് 8 ന് എത്തിക്കാന്‍ വീണ്ടും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ആരോപണവിധേയനായ എക്‌സി. ഓഫീസറെ 2024 മേയ് 29 ന് കൊല്ലം പി
ഷാരികാവ് ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്ക് ചാര്‍ത്തുന്ന സ്വര്‍ണം ഒഴികെ മറ്റുള്ളവ നാഷണലൈസ്ഡ് ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിക്കാറാണ് പതിവ്. സ്വര്‍ണത്തിന്റെ വിലക്കയറ്റവും ക്ഷേത്രങ്ങളിലെ ലോക്കര്‍ സുരക്ഷിതമല്ലാത്തതുമാണ് കാരണം. ബാങ്ക് ലോക്കറിന് വാടക കൂടുതലാണെന്ന കാരണം പറഞ്ഞ് അവര്‍ക്ക് ചുമതലയുള്ള മറ്റ് ക്ഷേത്രങ്ങളിലെ ലോക്കറിലേക്ക് എക്‌സി. ഓഫീസര്‍മാര്‍ മാറ്റുന്നതും പതിവാണ്.

ബാലുശ്ശേരി കോട്ടയില്‍ പരദേവതക്ക് ചാര്‍ത്തുന്നത് അകത്തെ ലോക്കറിലും മറ്റുള്ളത് പുറത്തെ ലോക്കറിലുമാണ് സൂക്ഷിക്കാറുള്ളത്. ഇവ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാത്തതിനു പിന്നിലും ദുരൂഹതയുണ്ട്. രണ്ടാഴ്ച മുമ്പ് പരിശോധന നടത്തിയ ക്ഷേത്രത്തിന്റെ പുറത്തെ ലോക്കറിലുള്ള സ്വര്‍ണം അടുത്ത ദിവസം തിരിച്ചെത്തിച്ചതാണെന്നും ആരോപണമുണ്ട്. പത്ത് വര്‍ഷത്തെ ഇടപാട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിരിക്കെ സ്വര്‍ണം തിരിച്ചെത്തിച്ച് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രം ട്രസ്റ്റി ബോര്‍ഡും ശ്രമിക്കുന്നത് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വരാതിരിക്കാനാണെന്നും ആരോപണമുണ്ട്. കേരളത്തിലെ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ ബാലുശ്ശേരിക്കോട്ട പരദേവതാ ക്ഷേത്രം ഭക്തജനത്തിരക്കേറിയതും വന്‍ വരുമാനവുമുള്ള ക്ഷേത്രമാണ്.

Tags: gold ornaments missingBalussery Kotta Sreeparadevatha templekozhikodeSabarimala templeMalabar Devaswom boardgold theftNorth KeralaBalussery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.