കോട്ടയം: പിതാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. അതിരമ്പുഴ ഷാപ്പുപടി ഭാഗത്ത് കൊല്ലപ്പള്ളില്‍ അഗസ്റ്റസ് (36) ആണ് അറസ്റ്റിലായത്.
പിതാവ് ജോസഫ് ലൂക്കയെ ഇയാള്‍ ഭിത്തിയില്‍ തല ഇടിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസഫ് ലൂക്കയുടെ ഏക മകനാണ് അഗസ്റ്റസ്.
ഗാന്ധിനഗര്‍ എസ് എച്ച് ഒ ശ്രീജിത്തിന്‌റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
















