ന്യൂദല്‍ഹി : സിഎംആര്‍എല്‍ -എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ,രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ക്ക് കോടതിയെ വേദിയാക്കരുതെന്ന് പറഞ്ഞ് സുപ്രീംകോടതി തള്ളി.ചിഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് മതിയെന്ന് ബി ആര്‍ ഗവായ് പറഞ്ഞു. പ്രകൃതിക്ഷോഭങ്ങളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനം എംഎല്‍എ കാഴ്ച വയ്‌ക്കുന്നുണ്ട്.എന്നാല്‍ എല്ലാകാര്യത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കരുതെന്ന് ബെഞ്ചിലെ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പറഞ്ഞു.
നേരത്തേ വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയത്. വിജിലന്‍സ് അന്വേഷണ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയും മുന്‍പ് തള്ളിയിരുന്നു.അതിനിടെ, എസ്എഫ്‌ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട വാദം ഈ മാസം 28,29 തീയതികളില്‍ ദല്‍ഹി ഹൈക്കോടതിയില്‍ നടക്കും.
















