കാസര്‍കോട്: മന്ത്രി ശിവൻ കുട്ടിയുടെ മൗനാനുവാദത്തോടെ ഹമാസ് അനുകൂല മൈം വീണ്ടും വേദിയില്‍ അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍. കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൈം വീണ്ടും അവതരിപ്പിച്ചത്. വെള്ളിയാഴ്ച മൈം നിർത്തിവയ്‌പ്പിച്ച അധ്യാപകര്‍ ഇന്ന് സ്‌കൂളില്‍ എത്തിയില്ല. കഴിഞ്ഞ ദിവസം മാറ്റി വെച്ച കലോത്സവം ഇന്ന് നടത്തുകയായിരുന്നു.
ഒക്ടോബര്‍ 3 നായിരുന്നു കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ആരംഭിച്ചത്. വേദി ഒന്നില്‍ നടന്ന ഹമാസ് അനുകൂല മൈം അധ്യാപകര്‍ ഇടപെട്ട് നിര്‍ത്തിവയ്‌പ്പിക്കുകയായിരുന്നു. .അധ്യാപകര്‍ വേദിയിലെത്തി കര്‍ട്ടന്‍ ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഇത്തരത്തിൽ മൈം നിർത്തിവയ്‌ക്കാൻ ആർക്കാണ് അധികാരമെന്ന് ചോദിച്ച ശിവൻ കുട്ടി വിദ്യാര്‍ഥികള്‍ക്ക് വീണ്ടും മൈം അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ ഇന്ന് വീണ്ടും മൈം വേദിയിലെത്തിച്ചത്. ഇത്തരം മൈം കുട്ടികൾക്കിടയിൽ തീവ്രവാദ അനുഭാവം വളർത്തുമെന്ന് വിമർശനമുണ്ട്.
















